അപകടാവസ്ഥയില്‍ മാലിപ്പുറം പാലം; അടിയന്തിര നടപടികള്‍ സ്വീകരിക്കണമന്ന്

EKM-MALIPPURAMBRIDGEവൈപ്പിന്‍: ഏറെ വാഹനത്തിരക്കുള്ള സംസ്ഥാനപാതയിലെ മാലിപ്പുറം പാലത്തിന്റെ അടിവശം കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്തുകാണുന്ന നിലയില്‍. നിരവധി വാഹനങ്ങളും ആളുകളും കടന്നു പോകുന്ന പാലത്തിന്റെ ഉറപ്പ് സംബന്ധിച്ച് പൊതുജനങ്ങളില്‍ ഇപ്പോള്‍ ആശങ്ക നിറഞ്ഞിരിക്കുകയാണ്. അപകടം സംഭവിച്ചാല്‍ വലിയൊരു ദുരന്തം നേരിടേണ്ടി വരുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനപാതയിലെ ബലക്ഷയമുള്ള എട്ടു പാലങ്ങളില്‍ ആറു പാലങ്ങള്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു പുനര്‍നിര്‍മ്മിക്കുകയും ബാക്കി രണ്ടെണ്ണത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നു വരികയുമാണ്. താരതമ്യേന വീതിയുള്ളതിനാല്‍ അന്നു മാലിപ്പുറം പാലം  ഈ  കണക്കില്‍ പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പാലത്തിന്റെ ഉറപ്പ് പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കണമന്ന് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

Related posts