ആല്‍ഫയുടെ കാരുണ്യത്തില്‍ അഞ്ചു പെണ്‍കുട്ടികള്‍കൂടി സുമംഗലികളായി

tcr-marriageഎടമുട്ടം: ആല്‍ഫയുടെ കാരുണ്യ ഹസ്തത്തില്‍ അഞ്ചു യുവതികള്‍ ക്കുകൂടി മംഗല്യഭാഗ്യം ലഭിച്ചു. ആല്‍ഫയില്‍നിന്നു പാലിയേറ്റീവ് പരിചരണം നേടുന്ന സാ മ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹമാണു നടത്തിയത്. ഇതോടെ ആല്‍ഫ മുന്‍കൈയെടുത്തു നടത്തുന്ന വിവാഹങ്ങളുടെ എണ്ണം 61 തികഞ്ഞു. ആല്‍ഫ വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കിയ വിവാഹ ചടങ്ങുകളില്‍ അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും അമ്പതിനായിരം രൂപയും നവദമ്പതികള്‍ക്കു സമ്മാനമായി നല്‍കി.

എംഎല്‍എമാരായ വി.എസ്. സുനില്‍കുമാര്‍, ഗീത ഗോപി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആല്‍ഫയുടെ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്റെ നേതൃത്വത്തില്‍ ആയിരത്തിലേറെ പേര്‍ ചേര്‍ന്നു പ്രാര്‍ഥന നടത്തി.ഇരിങ്ങാലക്കുട മുരിയാട് തേറാട്ടില്‍ വീട്ടില്‍ ദേവദാസിന്റെയും ഉ ഷയുടെയും മകള്‍ മൃദുല ഇരിങ്ങാലക്കുട എടക്കുളം തൈവളപ്പില്‍ വീട്ടില്‍ ചാത്തുക്കുട്ടിയുടെയും വത്സലയുടെയും മകന്‍ അനൂപിനെയാണു വിവാഹം കഴിച്ചത്. ഇരിങ്ങാലക്കുട കാട്ടൂര്‍ വെള്ളാഞ്ചേരി വീട്ടില്‍ അയ്യപ്പന്റെയും വള്ളിയമ്മയുടെയും മകള്‍ ജിഷ കൊടുങ്ങല്ലൂര്‍ മുട്ടത്താന്‍ വീട്ടില്‍ വള്ളോന്റെയും കാളിയുടെയും മകന്‍ അനീഷിനെ വിഹാഹം ചെയ്തു.

എടത്തിരുത്തി കൂക്കപ്പറമ്പില്‍ വീട്ടില്‍ വേണുഗോപാലിന്റെയും രമണിയുടെയും മകള്‍ വിദ്യ മലപ്പുറം വെളിയങ്കോട് കൊടക്കാട്ട് വീട്ടില്‍ രാഘവന്റെയും ശോഭനയുടെയും മകന്‍ രാജേഷിന്റെ ജീവിതസഖിയായി. ഇരിങ്ങാലക്കുട തളിയക്കോണം ചേര്‍ക്കര വീട്ടില്‍ ശങ്കരന്റെയും പരേതയായ ഭാനുവിന്റെയും മകള്‍ സന്ധ്യയ്ക്കു പാലക്കാട് നെന്മേനി കുതിരമൂളി വീട്ടില്‍ കുഞ്ചുവിന്റെ യും സുന്ദരിയുടെ യും മകന്‍ സുഭാഷ് പുതുജീവിത മേകി. കൈ പ്പമംഗലം തൃപ്പുണത്തു വീട്ടില്‍ സത്യന്റെയും പരേതയായ ശോഭനയുടെയും മകള്‍ നീതുവിന്റെ കരംപിടിച്ചതു കൈപ്പമംഗലം മുല്ലക്കര വീട്ടില്‍ രാജന്റെയും കല്യാണിയുടെയും മകന്‍ ജിജേഷാണ്.

Related posts