ഇങ്ങനെയും പ്രതിഷേധിക്കാം! അത്തപ്പൂക്കളം ഒരുക്കി പ്രതിഷേധം; മിനി സിവില്‍ സ്റ്റേഷനില്‍ അത്തപ്പൂക്കളം ഒരുക്കി പ്രതിഷേധിച്ചത് മഹിളാമോര്‍ച്ച

mahila-morchainnerപത്തനംതിട്ട: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ അത്തപ്പൂക്കളം ഒരുക്കി മഹിളാമോര്‍ച്ച പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഓഫീസ് സമയത്തുതന്നെയാണ് പൂക്കളം ഒരുക്കിയത്. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍, ജനറല്‍ സെക്രട്ടറി ജയാ ശ്രീകുമാര്‍, രാധാമണിയമ്മ, ജി. ദീപ, ജയാ സി.നായര്‍, പുഷ്പാ രാജന്‍, രാജമ്മ കുഞ്ഞമ്മ, സുധ, മണിയമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

വള്ളിക്കോട്: സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളം ഒരുക്കുന്നത് വിലക്കിയ നടപടിക്കെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ അത്തപ്പൂക്കളമൊരുക്കി പ്രതിഷേധിച്ചു. കോന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സദാശിവന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രഘുനാഥന്‍ നായര്‍, ശ്രീജാ പ്രസാദ്, ലേഖാ ജയകുമാര്‍, ടി.എം. രവി, ഷാജി ജെ. നായര്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Related posts