ഇതു വലിയ ബഹുമതി: സച്ചിന്‍

SP-SACHINമുംബൈ: ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ് വില്‍ അംബാസഡറാകാനുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണത്തെ വലിയ ബഹുമതിയായി കാണുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. 24 വര്‍ഷം ക്രിക്കറ്റിലൂടെ രാജ്യത്തെ കായിക രംഗത്തു നിറഞ്ഞുനിന്ന തനിക്ക് ഇനി ഇതിലൂടെ പുറത്തുനിന്നും കായികരംഗത്തിനു പിന്തുണ നല്‍കാനാകുമെന്നു കരുതുന്നതായി സച്ചിന്‍ പറഞ്ഞു. കായികതാരങ്ങള്‍ക്കു പ്രചോദനമാകാനും അവരുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കാനും സാധിച്ചാല്‍ അതു വലിയ സന്തോഷം തരുന്ന കാര്യമാണ്. നമ്മുടെ നാട്ടില്‍ വിവിധ കായിക ഇനങ്ങളില്‍ അസാമാന്യ പ്രതിഭ തെളിയിക്കാന്‍ സാധിക്കുന്ന നിരവധി പേരുണ്ട്.

അവര്‍ക്കു കൃത്യമായ ബോധവത്കരണവും പരിശീലനവും നല്‍കിയാല്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.- സച്ചിന്‍ പറഞ്ഞു. ഇന്ത്യയിലെ ലോകോത്തര കായികതാരങ്ങളെ കാണാനും പരിചയപ്പെടാനുമുള്ള അവസരമായി താന്‍ ഇതിനെക്കാണുന്നുവെന്നും അവര്‍ക്കെല്ലാ ആശംസയും നേരുന്നതായും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് താരം സല്‍മാന്‍ ഖാനും സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് ഒളിമ്പിക്‌സിന്റെ അംബാസഡര്‍മാര്‍.

Related posts