ഇരട്ടപ്പാതയിലൂടെ പായ്ക്കിംഗ് മെഷീന്‍ കടത്തിവിട്ടു

alp-trainതിരുവല്ല: പാത ഇരട്ടിപ്പിക്കലി ന്റെ ഭാഗമായി തിരുവല്ല – ചെ ങ്ങന്നൂര്‍ പാത യില്‍ പായ്ക്കിം ഗ് മെഷീന്‍ ക ന്നിയാത്ര നട ത്തി. ഇന്നലെ രാവിലെ 11.10 നാണ് തിരുവല്ല സ്‌റ്റേഷന്‍ മാ നേജര്‍ പി.കെ. ഷാജിയുടെ നേതൃ ത്വത്തിലാണ് പുതിയ റൂട്ടിന്റെ പാത സെറ്റ് ചെയ്ത് ചെറിയ മെഷീന്‍ കടത്തിവിട്ടത്. പുതിയ പാത യുടെ അലൈന്‍മെന്റ് കൃത്യത ഉറപ്പ് വരുത്തുന്നതിനാണ് യന്ത്രം ആദ്യമായി കടത്തിവിട്ടത്. ചെന്നൈയില്‍ നിന്നും എത്തിച്ച പായ്ക്കിംഗ് മെഷീനാണിത്.

വരും ദിവസങ്ങളിലും തിരുവല്ല  ചെങ്ങന്നൂര്‍ പാതയില്‍ മെഷീന്‍ പ്രവൃത്തികള്‍ തുടരും. ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചെങ്ങന്നൂര്‍ – തിരുവല്ല ഇരട്ടപ്പാത കമ്മീഷനിംഗിന് തയാറെടുക്കുകയാണ്. കഴിഞ്ഞമാസം പണി പൂര്‍ത്തിയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതോടനുബന്ധിച്ച തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമുകളിലേക്കുള്ള ഇരട്ടപ്പാത ജോലികള്‍ പൂര്‍ത്തിയായി. നാല് പ്ലാറ്റ് ഫോമുകളിലും ഇപ്പോള്‍ ട്രെയിന്‍ എത്താനാകും.

Related posts