കോതമംഗലം: ഇളയച്ചന്റെ മുഖ്യമന്ത്രി പദവിയില്‍ സന്തോഷം പങ്കിടുകയാണ് ജയലക്ഷ്മിയും കുടുംബവും. പിണറായി വിജയന്റെ ജ്യേഷ്ഠ സഹോദരന് കുമാരന്റെ മകളാണ് ജയന്തി എന്നു വിളിക്കുന്ന ജയലക്ഷ്മി. ആപ്പന് എന്നാണ് പിണറായിയെ ജയലക്ഷ്മി വിളിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കോതമംഗലം മലയന്‍ കീഴില്‍ ലോട്ടസ് എന്നപേരില്‍ ബേക്കറി നടത്തി വരികയാണ് ജയലക്ഷ്മിയും ഭര്‍ത്താവ് രാമചന്ദ്രനും. പാര്‍ട്ടിക്കുവേണ്ടി പിണറായി ഏറെ ത്യാഗവും ബുദ്ധിമുട്ടും അനുഭവിച്ചിട്ടുണ്ട്.
അതിനാല്‍ തന്നെ നല്ല ഭരണം കാഴ്ചവയ ്ക്കാന്‍ തങ്ങളുടെ ഇളയച്ഛന് കഴിയുമെന്ന ആത്മവിശ്വാസവും ഇവര്‍ക്കുണ്ട്. കുടുംബ ത്തില്‍ ആദ്യം പൊതു പ്രവര്‍ത്തന രംഗത്ത് വന്നത് ജയലക്ഷ്മിയുടെ അച്ഛന് കുമാരനാണ്. പിന്നീടാണ് പിണറായിയും, സഹോദരന് നാണുവും പൊതുരംഗത്തേക്ക് കടന്നു വരുന്നത്.കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഇളയച്ഛന്റെ ഉപദേശ നിര്‍ദേശങ്ങള്‍ തേടാറുണ്ടെന്നും ജയന്തി പറഞ്ഞു.
ഇടയ്ക്ക് പിണറായിലുള്ള വീടും തങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.കോതമംഗലത്ത് പാര്‍ട്ടി കാര്യവുമായി ബന്ധപ്പെട്ട് പിണറായി എത്തുമ്പോഴെല്ലാം തങ്ങളുടെ വീട്ടിലും എത്താറുണ്ട്. പിണറായി സ്വദേശിയായ രാമചന്ദ്രനുമായുള്ള വിവാഹശേഷം ബേക്കറി ബിസിനസുമായി ബന്ധപ്പെട്ടാണ് ജയലക്ഷ്മിയും കുടുംബവും കോതമംഗലത്ത് എത്തി ചേര്‍ന്നത്.
ഇളയച്ഛന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മക്കളായ പ്രിജേഷ്, ഹിമ എന്നിവരോടൊപ്പം 25ന് തിരുവനന്തപുരത്തിന് പോകാനുള്ള ഒരുക്കത്തിലാണ് ഈ കുടുംബം.