ഈ പെട്ടിയില്‍ കത്തിട്ടാല്‍ താഴോട്ട്

knr-hapalമണ്ടളം: തുരുമ്പിച്ച് ദ്രവിച്ചുതീരുന്ന തപാല്‍പെട്ടിയില്‍ നിന്നും കത്തുകള്‍ ചോരുന്നു. മണ്ടളം തപാല്‍ ഓഫീസിലെ  മഹാത്മാ പബ്ലിക്ക് ലൈബ്രറി കെട്ടിടത്തില്‍ സ്ഥാപിച്ച തപാല്‍പെട്ടിയാണ് തുരുമ്പിച്ചു തീരുന്നത്. നിരവധി തവണ നാട്ടുകാര്‍ തപാല്‍പെട്ടിയുടെ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.  ഈ പെട്ടിയില്‍ പോസ്റ്റുചെയ്യുന്ന കത്തുകള്‍ മേല്‍വിലാസക്കാരന് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 40 വര്‍ഷത്തോളം പഴക്കമുള്ള ഈ തപാല്‍പെട്ടി അടിയന്തിരമായി മാറ്റി പുതിയത് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts