ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നാംപ്രതി: വൃന്ദാ കാരാട്ട്

knr-brindakarattuചെറുകുന്ന്: ജിഷയുടെ കൊലപാതകത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഒന്നാം പ്രതിയെന്നും കേരളത്തില്‍ ക്രമസമാധാനനില ആശങ്കാജനകമാണെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട്. കണ്ണപുരം ഈസ്റ്റ്, കണ്ണപുരം വെസ്റ്റ് തെരഞ്ഞെടുപ്പ് റാലി ചെറുകുന്ന് തറയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. രാജ്യത്തിനു മാതൃകയായ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍കേട്ടത് മാനംരക്ഷിക്കാനായുള്ള പെണ്‍കുട്ടികളുടെ നിലവിളിയാണ്.

പെരുമ്പാവൂരില്‍ ജിഷ ക്രൂരമായി കൊല്ലപ്പെട്ടുവെങ്കില്‍ വര്‍ക്കലയില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി. ഇങ്ങനെ നിരവധി കഥകള്‍ പുറത്തുവരുന്നു. യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീസുരക്ഷയില്ലാത്ത നാടാക്കി കേരളത്തെ മാറ്റി. മോദി സര്‍ക്കാരിനെതിരേയുള്ള ഇടത് തരംഗമാണ് രാജ്യത്ത് ഉണ്ടാകാന്‍ പോകുന്നത്. അതിന്റെ അലയൊലികള്‍ സംസ്ഥാനത്തും പ്രകടമാവുമെന്നും വൃന്ദാകാരാട്ട് പറഞ്ഞു. താവം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി, എന്‍. സുകന്യ, സ്ഥാനാര്‍ഥി ടി.വി. രാജേഷ്, ഒ.വി. നാരായണന്‍, പി.പി. ദാമോദരന്‍, പി.പി. ദിവ്യ, പി.കെ. നാരായണന്‍, ടി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts