ഐശ്വര്യ ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതില്‍ സന്തോഷം: അഭിഷേക് ബച്ചന്‍

Aiswarya260516വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയ ഐശ്വര്യാറായിയുടെ ചിത്രമാണ് എല്ലാത്തിനും തുടക്കമിട്ടത്. യൂന്‍സ് ബ്രാന്‍ഡിന്റെ ബീഡഡ് കേവ് ഗൗണ്‍ ധരിച്ചായിരുന്നു ഐശ്വര്യ ചടങ്ങില്‍ എത്തിയത്. റെഡ് കാര്‍പ്പറ്റിലൂടെ നടന്നുനീങ്ങിയ ഐശ്വര്യയുടെ ഉദരഭാഗം വീര്‍ത്തിരുന്നത് ബോളിവുഡിലെ പപ്പരാസികള്‍ ആഘോഷിച്ചു.

ഐശ്വര്യാ റായി ഗര്‍ഭിണിയാണെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഈ ഗോസിപ്പിന് ഐശ്വര്യാ റായിയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചന്‍ ഉടന്‍ തന്നെ മറുപടിയുമായെത്തി.   ഐശ്വര്യ റായി ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു അഭിഷേക് ബച്ചന്‍ ഇതേപ്പറ്റി പ്രതികരിച്ചത്. മാത്രമല്ല ഐശ്വര്യയോടും താന്‍ ഇക്കാര്യം പറയാമെന്നും അഭിഷേക് പറഞ്ഞു. ഐശ്വര്യ ഗര്‍ഭിണിയല്ലെന്നും അഭിഷേക് ബച്ചന്‍ വ്യക്തമാക്കി.

Related posts