നാദാപുരം: ഗവണ്മെന്റ് ആശുപത്രി പരിസരത്തും, എക്സൈസ് ഓഫീസ് പരിസരത്തും കടകളില്‍ വന്‍ കവര്‍ച്ച. രണ്ട് കടകളില്‍ നിന്നുമായി 48000 രൂപയും മൊബൈല്‍ റീ ചാര്‍ജ് കൂപ്പണുകളും കവര്‍ന്നു. ഗവണ്മെന്റ് ആശുപത്രി പരിസരത്തെ പുളിയുളളതില്‍ സനൂപിന്റെ ഉടമസ്ഥതയിലുളള മൊബൈല്‍ കടയില്‍നിന്ന് 40000 രൂപയും, എക്സൈസ് ഓഫീസ് പരിസരത്തെ മാരാംവീട്ടില്‍ രാജന്റെ സ്റ്റേഷനറി കടയില്‍നിന്ന് 8000 രൂപയും കളവ് പോയി.
ഇവിടെ സൂക്ഷിച്ച മൊബൈല്‍ റീ ചാര്‍ജ് കൂപ്പണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് കടകളിലേയും ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. നാദാപുരം അഡി. എസ്ഐ പി.അബ്ദുള്‍ മജീദും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.