കഞ്ചാവ് വളര്‍ത്തി ഇതരസംസ്ഥാന തൊഴിലാളികള്‍

EKM-KANCHANVUകൊച്ചി: മെസ് കെട്ടിടത്തിനോട് ചേര്‍ന്ന് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് മൂന്നുമാസം പ്രായമുള്ള ആറോളം ചെടികള്‍ പോലീസ് കണെ്ടടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എളമക്കര എസ്‌ഐ കെ. ദിലീപ്കുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ ഷിബു, മുരളി, സീനിയര്‍ സിപിഒമാരായ സുബൈര്‍, സജീവന്‍, ഷൈജു, ജോഷി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടികള്‍ കണെ്ടടുത്തത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യംചെയ്തു വരികയാണെന്നും കെട്ടിടത്തിന്റെ ഉടമസ്ഥന്‍, വാടകയ്ക്ക് എടുത്തയാള്‍ എന്നിവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണെ്ടന്നും എളമക്കര പോലീസ് അറിയിച്ചു.

Related posts