കഞ്ചാവ് വില്‍ക്കാനെത്തിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

ktm-kanchavuvishnuതലയോലപ്പറമ്പ്: കഞ്ചാവ് വില്‍ക്കാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തലയോലപ്പറമ്പ് നടുത്തുരുത്തിയില്‍ വിഷ്ണു(വിന്‍സന്റ് മാര്‍ലി -21) ആണ് പിടിയിലായത്. ഇന്നലെ രാത്രി 9.30ന് തലയോലപ്പറമ്പ് കോലത്താര്‍ ഭാഗത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കോലത്താറും സമീപപ്രദേശങ്ങളിലും കഞ്ചാവ് മാഫിയകള്‍ പിടിമുറുക്കിയതോടെ ഒരുവിഭാഗം യുവാക്കള്‍ ദിവസങ്ങളായി രാപ്പകല്‍ നടത്തിയ ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലാവുന്നത്.

യുവാക്കളെ കണ്ടയുടന്‍ ഓടി രക്ഷപ്പെടാന്‍ശ്രമിച്ചെങ്കിലും സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.  സംഭവം അറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ എസ്‌ഐ ജി. രജന്‍കുമാര്‍, എഎസ്‌ഐമാരായ സോണി ജോസഫ്, വി.എച്ച് നാസര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts