പിണറായിയോട് ജയസൂര്യയുടെ അഭ്യര്‍ഥന, ഇനിയെങ്കിലും നമ്മുടെ റോഡുകള്‍ നന്നാക്കിക്കൂടേ?

സോഷ്യല്‍മീഡിയയിലൂടെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയെന്നത് നടന്‍ ജയസൂര്യയുടെ പതിവാണ്. പണ്ട് കൊച്ചിയില്‍ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കി മാതൃകയായ ജയസൂര്യ ഇപ്പോള്‍ റോഡില്‍ പൊലിയുന്ന ജീവനുകള്‍ക്കായി വീണ്ടുമെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഒരു അഭ്യര്‍ഥന എന്നു തുടങ്ങുന്ന വീഡിയോയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാവിലെ വരുന്നവഴി ഒരു ചെറുപ്പക്കാരന്‍ റോഡിലെ കുഴിയില്‍ വീണുകിടക്കുന്നത് കണ്ട കാര്യം പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. റോഡുകള്‍ ശവപ്പറമ്പുകളാകാതിരിക്കാന്‍ കുഴികള്‍ അടയ്ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന അഭ്യര്‍ഥനയോടെയാണ് താരം അവസാനിപ്പിക്കുന്നത്.

 

Related posts