കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ പര്യടനം കര്‍ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ മാരമംഗലത്ത് നിന്നായിരുന്നു തുടക്കം. പി.എന്‍. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ജോയ്സ് ജോര്‍ജ് എംപി, സി.എസ്. നാരായണന് നായര്‍, ആര്. അനില്‍കുമാര്‍ നായര്‍, ആര്. അനില്‍കുമാര്‍, കെ.ബി. മുഹമ്മദ്, എം.എസ്. ജോര്‍ജ്,പി.എസ്.എ. കബീര്‍, കെ.ഇ. ജോയി, ഷിബു പടപറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്തിലെ തേങ്കോട് എത്തിയ സ്ഥാനാര്‍ഥി ആന്റണി ജോണിനെ പ്രദേശത്തെ കര്‍ഷകര്‍ തൊപ്പിപ്പാള അണിയിച്ചാണ് സ്വീകരിച്ചത്. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും പ്രശ്നങ്ങളും സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന തനിക്ക് അറിയാമെന്നും താന്‍ നിയമസഭയിലെത്തിയാല്‍ കര്‍ഷക പ്രശ്നങ്ങളായിരിക്കും ആദ്യം ഉന്നയിക്കുന്നതെന്നും സ്ഥാനാര്‍ഥി സ്വീകരണയോഗത്തില്‍ പറഞ്ഞു.
പഞ്ചായത്തിലെ നാല്പതോളം കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണങ്ങള്‍ക്കൊടുവില്‍ രാത്രി വൈകി നെല്ലിമറ്റം ടൗണില്‍ സമാപിച്ചു.ഇന്നു നെല്ലിക്കുഴി പഞ്ചായത്തിലാണ് പര്യടനം. രാവിലെ 7.30-ന് മേതലയില്‍ വി.പി. ശശീന്ദ്രന് ഉദ്ഘാടം ചെയ്യും. വൈകുന്നേരം നെല്ലിക്കുഴി ടൗണില്‍ സമാപിക്കും.