കളമശേരി: കുസാറ്റിലെ സിന്‍ഡി ക്കേറ്റ് യോഗത്തിലെ അജണ്ടയെ ച്ചൊല്ലി ഒരു വിഭാഗം ജീവനക്കാര്‍ സിന്‍ഡിക്കേറ്റ് ഹാളിന്മുന്നില്‍ ഉപരോധ സമരവും പ്രതിഷേ ധയോഗവും സംഘടിപ്പിച്ചു. യുഡി എഫ് അനുകൂല സിന്‍ഡി ക്കേറ്റ് യോഗത്തില്‍ തൊഴിലാളി വിരുദ്ധ തീരുമാനങ്ങള്‍ എടുക്കുന്നെ ന്നാണ് ആരോ പണം. സിന്‍ഡിക്കേറ്റ് യോഗം നടത്തുമെന്ന വൈസ് ചാന്‍സിലര്‍ അറിയിച്ചതോടെ യോഗസ്ഥലം ജീവനക്കാര്‍ രാവിലെ 10 മുതല്‍ ഉപരോധിച്ചു. സമീപത്തെ ഗ്രില്‍ സമരാനുകൂലികള്‍ തല്ലിത്തകര്‍ ക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1 മണി വരെ സംഘര്‍ഷം നിലനിന്നു.
പുറത്ത് സംഘര്‍ഷം നടക്കുമ്പോള്‍ അകത്ത് യോഗത്തിന് എത്തിച്ചേര്‍ ന്നവരുമായി വൈസ് ചാന്‍സില റുടെ മുറിയില്‍ യോഗം ചേര്‍ന്നു. വിവരം പത്രക്കുറിപ്പ് വഴി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഭരണപക്ഷ അനുകൂല കുസാറ്റ് യോഗം ശ്രമിക്കുന്നതായി കുസാറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി ഹരിലാല്‍ പറഞ്ഞു.
ടെക്‌നിക്കല്‍ സെക്ഷനിലെ ജീവന ക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ഉണ്ടാ യിട്ടും തീരുമാനം അട്ടിമറിക്കാന്‍ സിന്‍ഡിക്കേറ്റ് ശ്രമിക്കുക യാണെ ന്നും ഹരിലാല്‍ കുറ്റപ്പെടുത്തി. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് സിന്‍ഡിക്കേറ്റ് യോഗത്തിനെതിരെ പ്രതിഷേ ധിച്ചതെന്ന് ഹരിലാല്‍ പറഞ്ഞു. സംസ്ഥാന ഭരണം മാറിയതി നാല്‍ നിലവിലുള്ള എംഎല്‍എ മാരെ മാറ്റി പുതിയ വരെ നോമിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ യോഗം നീട്ടി വയ്ക്കണമെന്നും ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യ പ്പെട്ടിരുന്നു. ഇവരെക്കൂടാതെ ഹോസ്റ്റല്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കെടുത്തിരുന്നു.