സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്കരയിലെന്ന പോലെ പാറശാലയിലെയും എല്‍ഡിഎഫ് വിജയത്തില്‍ നെയ്യാറ്റിന്‍കരയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്ക് ഇരട്ടി സന്തോഷം. ഇരുമണ്ഡലങ്ങളിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ വോട്ടര്‍മാരാണ്. പോളിംഗ് ബൂത്തുകള്‍ വ്യത്യസ്ത മായി രുന്നെങ്കിലും ഒരേ സ്കൂളിലാണ് ഇരുവരും ഇപ്രാവശ്യം സമ്മതിദാനാവ കാശം വിനിയോഗിച്ചത്. നെയ്യാറ്റിന്‍കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. ആന്‍സലനും പാറശാലയി ലെ സി.കെ ഹരീന്ദ്രനും ഇടതുമുന്നണിക്ക് സമ്മാനിച്ച വി
ജയത്തില്‍ അക്ഷരാര്‍ഥത്തില്‍ നെയ്യാറ്റിന്‍കര താലൂക്ക് അപ്പാടെ ആഹ്ലാദ പ്രകടനത്താല്‍ ഇളകി മറിഞ്ഞു. ഇക്കഴിഞ്ഞ മേയ് 16 ന് രാവിലെ നെയ്യാറ്റിന്‍കര ജെബിഎസിലെ രണ്ടു വ്യത്യസ്ത പോളിംഗ് ബൂത്തുകളിലായി ഏകദേശം ഒരേ സമയത്തു തന്നെ വോട്ട് ചെയ്യാനെത്തി പരസ്പരം വിജയാശംസകള്‍ നല്കി അതാത് തട്ടകങ്ങ ളിലേയ്ക്ക് പ്രതീക്ഷയോടെ യാത്രയായപ്പോള്‍, കാഴ്ചക്കാരായ ചില വോട്ടര്‍മാര്‍ പറഞ്ഞു- രണ്ടു പേര്‍ക്കും സാധ്യതയുണ്ട്. ഇന്നലെ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ തന്നെ സാധ്യതാ പ്രവചനം യാഥാര്‍ഥ്യമാകുന്ന ലക്ഷണങ്ങളും തെളിഞ്ഞു. ഒടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ എല്‍ഡിഎഫ് ക്യാമ്പ് ആവേശത്താല്‍ നിറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ പല പ്രദേശങ്ങളിലും എല്‍ഡിഎഫിന്റെ ഫ്ളക്സുകളില്‍ ഇരുസ്ഥാ നാര്ഥികളുടെയും ചിത്രങ്ങള്‍ പതിപ്പിച്ചി ട്ടുണ്ടായിരുന്നു. ഇരുവരും നെയ്യാറ്റിന്‍കരയിലെ സജീവ ഇടതുസാന്നിധ്യമാണ് എന്നതു തന്നെ ഇതിനു പ്രധാന കാരണം. പ്രചാരണ ഘട്ടങ്ങളില്‍ ഇരുവരുടെയും വിജയ സാധ്യത സംബന്ധിച്ച് വിവിധങ്ങളായ വാദഗതിക ളുയര്ന്നെങ്കിലും സ്ഥാനാര്‍ഥികളും പ്രവര്ത്ത കരും വിശ്രമമില്ലാതെ പ്രയത്നിച്ചുവെന്നതിന്റെ തെളിവാണ് ഈ വിജയം. ഇരുവരും പരാജയപ്പെടുത്തിയത് സിറ്റിംഗ് എംഎല്‍എ മാരെയാണ്.
അതേ സമയം, നെയ്യാറ്റിന് കരയിലെ ഇടതുമുന്നണിയുടെ വിജയത്തിന് സിപിഎം സ്വാഭാവികമായും കൂടുതല്‍ മൂല്യം കല്‍പ്പിക്കുന്നുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ശരിക്കുമൊരു പകരം വീട്ടലാണ് നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത്. ഇവിടെ എതിരാളി യുഡിഎഫിലെ ആര്. ശെല്‍വരാജായിരുന്നു. സിപിഎമ്മിനോട് വിട ചൊല്ലി കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചതിനു ശേഷമുള്ള ഉപതെരഞ്ഞെടുപ്പിലും ശക്തി തെളിയിച്ച ശെല്‍വരാജിനെ ഏതു വിധേനയും പരാജയപ്പെടുത്തുകയെന്നത് ഇടതുമുന്നണി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലക്ഷ്യമായിരുന്നുവെന്നത് നാട്ടില്‍ പാട്ടാണ്.
സാധാരണക്കാരന് എന്ന പരിവേഷത്തോടെ ഇടതുമുന്നണി അവതരിപ്പിച്ച കെ. ആന്‍സലന്‍ ഈ ദൗത്യം ഭംഗിയായി നിര്‍വഹി ക്കാനായതിനു പിന്നിലും ഇടതിന്റെ കൂട്ടായ പരിശ്രമമുണ്ടായിരുന്നു. കന്നിയങ്കത്തില്‍ തന്നെ നിയമസഭയിലേയ്ക്ക് തെരഞ്ഞെ ടുക്കപ്പെട്ടതില് ആന്‍സലനും ശെല്‍വരാജിന് തോല്‍വി സമ്മാനിക്കാനായതില്‍ സിപിഎമ്മും സീറ്റ് തിരിച്ചു പിടിക്കാനായതില്‍ എല്‍ഡിഎഫും വളരെയേറെ സന്തോഷ ത്തിലാണ്.
അഞ്ചു വര്‍ഷത്തിനു മുമ്പ് ഒരേ ചേരിയില്‍, ശെല്‍വരാജിന്റെ സഹപ്രവര്‍ത്തകനായിരുന്നു ആന്‍സലന്‍. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളില്‍ ക്രിയാത്മകമായി പ്രവര് ത്തിച്ച ചരിത്രമുള്ള ആന്‍സലന്‍ സിപിഎം നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി സെക്രട്ടറി യായി സേവനം അനുഷ്ഠിക്കവെയാണ് പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പിനുള്ള മത്സരാര് ഥിയായി പരിഗണിച്ചത്. എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, ഏര്യാ പ്രസിഡന്റ് എന്നീ നിലകളില്‍ നിന്നും ഉയര്‍ന്നുവന്ന ആന്‍സലന്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായും അമരവിള ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും നിയോഗിക്കപ്പെട്ടു.
നെയ്യാറ്റിന്‍കര നഗരസഭ വൈസ് ചെയര്‍മാനായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. വ്യാപാരി വ്യവസായി സമിതി, കെട്ടിട നിര്‍മാണ തൊഴിലാളി ഫെഡറേഷന് എന്നീ സംഘട നകളുടെ ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ശെല്‍വരാജിന്റെ കാലുമാറ്റ രാഷ്ട്രീയത്തിന്റെ കഥയും മണ്ഡലത്തിലെ പൊള്ളയായ വികസനങ്ങളുടെ പട്ടികയും യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുമെല്ലാം പ്രചാരണത്തില്‍ എല്‍ഡിഎഫിന് ആയുധങ്ങളായി. വി.എസ് അച്യു താനന്ദനാണ് ആന്‍സലന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. സിപിഎം അഖി ലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാ റാം യെച്ചൂരി, സംസ്ഥാന സെക്ര ട്ടറി കോടിയേരി ബാലകൃഷ്ണന്, പി. ജയരാജന് മുതലായ നേതാ ക്കള്‍ പ്രചാര ണത്തിനെത്തി.
ഇന്നലെ രാവിലെ സംസ്ഥാനത്തെ ആദ്യ ഫലപ്രഖ്യാപനം നെയ്യാറ്റിന്കരയിലേതായിരുന്നു. ഇടതുതരംഗത്തിന് ഹരിശ്രീ കുറിച്ചത് നെയ്യാറിന് തീരത്ത് നിന്നാണ് എന്നറിഞ്ഞതോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഹ്ലാദപ്രകടനങ്ങളും തുടങ്ങി. ആകെ പോള്‍ ചെയ്തതില്‍ 63,559 വോട്ട് നേടിയ എല്‍ഡിഎഫ് ഈ തെക്കന്‍ മണ്ഡലത്തില്‍ മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ 46,184 വോട്ടും 2011 ലെ തെരഞ്ഞെടുപ്പില്‍ 54,711 വോട്ടുമായിരുന്നു ഇടതിന്റെ സമ്പാദ്യം. യുഡിഎഫിന് 54,016 വോട്ടാണ് ഇപ്പോള്‍ ലഭിച്ചത്. ബിജെപി യും ബിഡിജെഎസും കൈകോര്‍ത്ത എന്‍ഡിഎ മുന്നണിക്ക് 15,531 വോട്ട് നേടാനായി. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കരഗതമാക്കിയത് 30,501 വോട്ടുകളായിരുന്നു. എന്‍ഡിഎ യ്ക്ക് ലഭിക്കാതെ പോയ ഈ വോട്ടുകള്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിച്ചുവെന്നും കണക്കാക്കപ്പെടുന്നു. ബിഎസ്പി സ്ഥാനാര്‍ഥി പ്രഭാകരന് 566 വോട്ടും സ്വതന്ത്രനായി മത്സരിച്ച അനില്‍കുമാറിന് 280 വോട്ടും ലഭിച്ചു. 693 പേര് നോട്ടയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
പാറശാലയില്‍ സി.കെ ഹരീന്ദ്രനും നിയമസഭയിലേയ്ക്ക് കന്നിയങ്കമായിരുന്നു ഇക്കുറി. കാല്‍നൂറ്റാണ്ടിലേറെ സിപിഎം നെയ്യാറ്റിന്‍കര ഏര്യാ സെക്രട്ടറിയായിരുന്ന സി.കെ അടിയന്തരാവസ്ഥകാലത്ത് ജയില്‍ ശിക്ഷ അനുഭവിക്കുകയും പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്. എതിര്‍സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എ യുമായ എ.ടി ജോര്‍ജിന് മണ്ഡല ത്തിലെ ഒരു പഞ്ചായത്തിലും ലീഡ് നേടാനാ യില്ലായെന്നതും ശ്രദ്ധേയം.