കൊടുംചൂടില്‍ വന്യമൃഗങ്ങള്‍ക്ക് ആശ്വാസമായി വാട്ടര്‍ അഥോറിറ്റി

kkd-aanaaസുല്‍ത്താന്‍ ബത്തേരി: നാടും കാടും വേനല്‍ച്ചൂടില്‍ ഉരുകുമ്പോള്‍ കുടിവെള്ളത്തിനായി മൃഗങ്ങളും ജനങ്ങളും ഒരുപോലെ പരക്കംപായുന്ന വയനാട്ടില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുത്തങ്ങ കാട്ടിലെ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഒരുക്കുകയാണ്  മുത്തങ്ങ ദേശിയ പാതയോരത്ത് പൊട്ടിയ  എയര്‍ ടാപ്പ്. ബത്തേരി വാട്ടര്‍ അഥോറിറ്ററിയുടെ നൂല്‍പ്പുഴ പമ്പിംഗ് സ്റ്റേഷനില്‍ നിന്നുവരുന്ന കുടിവെള്ളമാണ് മാസങ്ങളായി പൊട്ടിയ എയര്‍ ടാപ്പിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

കാട്ടിനുള്ളിലെ നീര്‍ച്ചാലുകളും, ഉറവകളും വറ്റിയതോടെ കടുത്ത ഉഷ്ണത്തിലും  വറ്റാത്ത തണ്ണീര്‍ത്തടങ്ങള്‍ അന്വേഷിച്ചുകൊണ്ട് കാടുകളില്‍നിന്നും കാടുകളിലേക്ക് പലായനം ചെയ്യുന്ന മൃഗങ്ങള്‍ക്ക് ഏക ആശ്രയമായി മാറിയിരിക്കുകയാണ് വാട്ടര്‍ അഥോറിറ്ററിയുടെ പൊട്ടിയ ടാപ്പ്. ഈ ജലസ്രോതസ്സില്‍ നിന്നും വൈള്ളം കുടിക്കാനായി കിലോമീറ്ററുകള്‍ താണ്ടിയെത്തുന്ന മൃഗങ്ങള്‍ കൂട്ടത്തോടെ ദേശിയപാതയില്‍ ഇറങ്ങി നില്‍ക്കുന്നത് പതിവുകാഴ്ചയാണ്. വെള്ളംകുടിയും കുളിയും കഴിഞ്ഞ് റോഡില്‍ വിഹരിക്കുന്ന വന്യമൃഗങ്ങള്‍ യാത്രകാര്‍ക്ക് ഭീക്ഷണിയാകുന്നുണ്ടെങ്കിലും പുതിയൊരു കാഴ്ചാനുഭവമാണ് ഇവര്‍ സമ്മാനിക്കുന്നത്.

Related posts