ഗതാഗതക്കുരുക്കില്‍ കുരുങ്ങി വടക്കാഞ്ചേരി; സമാന്തര റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു

tcr-blockവടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാകുന്നു. ജനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ടൗണിലെ റോഡിനു പല സ്ഥലത്തും പല വീതിയാണ്. വീതികുറഞ്ഞ സ്ഥലങ്ങളില്‍ പോലും നടക്കുന്ന അനധികൃത പാര്‍ക്കിംഗും ബസുകളുടെ മെല്ലെപ്പോക്കും ഗതാഗത കുരുക്കിനാല്‍ ടൗണിനെ ശ്വാസം മുട്ടിക്കുകയാണ്. ടൗണിനു സമാന്തരമായി മറ്റൊരു റോഡ് നിര്‍മിക്കണമെന്ന ആവശ്യം ഇന്നും നാടിന്റെ സ്വപ്‌നമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു വടക്കാഞ്ചേരിയുടെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള സമാന്തര പാത.   എന്നാല്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ വടക്കാഞ്ചേരിക്ക് സമാന്തര പാത പോയിട്ട് ഒരു പദ്ധതിയും ലഭിച്ചില്ല. നഗരത്തില്‍ സമഗ്ര ഗതാഗത പരിഷ്കാരം നടപ്പാക്കുമെന്നു നഗരസഭയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഒന്നും നടന്നില്ല. നഗരസഭയുടെ നേതൃത്വത്തില്‍ ഒമ്പത് തവണ ഗതാഗത ഉപദേശകസമിതി യോഗം വിളിച്ചുചേര്‍ത്തു. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ളവരുടെ അഭിപ്രായങ്ങളും ശേഖരിച്ചു. ഒടുവില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

Related posts