ചങ്ങനാശേരിയില്‍ നിന്നു വര്‍ക്കല, ശിവഗിരി ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് ആരംഭിച്ചു

ALP-BUSചങ്ങനാശേരി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു തിരുവല്ല, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, ചാത്തന്നൂര്‍, പാരിപ്പള്ളി വഴി വര്‍ക്കല ശിവഗിരിയിലേക്കു പുതിയ ലോ ഫ്‌ളോര്‍ നോണ്‍ എസി ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യ സര്‍വീസ് കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സണ്ണി തോമസ് ഫഌഗ് ഓഫ് ചെയ്തു. എടിഒ കെ.ആര്‍. ശിവന്‍, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. വിനോദ്, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഇ.എസ്. മോഹനന്‍ നായര്‍, സ്റ്റേഷന്‍മാസ്റ്റര്‍ കെ.ആര്‍. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.വി. ശശികുമാര്‍, സെക്രട്ടറി പി.എം. ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് പുതിയ സര്‍വീസ് ആരംഭിച്ചത്.

Related posts