കൊച്ചി: ജപ്പാനിലെ 18 സര്‍വകലാശാലകളില്‍ നിന്നുള്ള 60 കോളജ് വിദ്യാര്‍ഥികള്‍ ആലപ്പുഴയിലെ പെരുമ്പളം ദ്വീപില്‍ പാവപ്പെട്ടവര്‍ക്കായി വീടൊരുക്കുന്നു. അമൃത സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് സുസ്ഥിര സാമൂഹ്യ പദ്ധതിയുടെ ഭാഗമായി ജാപ്പനീസ് വിദ്യാര്‍ഥികള്‍ കൈകൊര്‍ക്കുന്നത്. രണ്ട് മുറികളുള്ള 13 വീടുകളാണ് ഭവന രഹിതര്‍ക്കായി ഇവര്‍ ഒരുക്കുന്നത്. 101 ഇന്ത്യന്‍ ഗ്രാമങ്ങള്‍ മാതൃകാ സുസ്ഥിര വികസന ഗ്രാമങ്ങളാക്കുക എന്ന മാതാ അമൃതാനന്ദ മയീ മഠത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് അമൃത സര്‍വകലാശാലയുടെ ലിവ് ഇന്‍ ലാബ്സ് എന്ന പദ്ധതിയിലൂടെ ജാപ്പനീസ് വിദ്യാര്‍ഥികളും അമൃതയിലെ കുട്ടികളും ചേര്‍ന്ന് നടത്തുന്നത്.
ജപ്പാനിലെ ഒസാക, ടോക്യോ എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള 18 മുതല്‍ 22 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ് പെരുമ്പളത്ത് നിര്‍മാണ മേഖലയില്‍ ഓണ്‍ സൈറ്റ് ട്രെയിനിംഗ് പരിശീലിക്കുന്നത്. ഫൗണ്ടേഷന് നിര്‍മാണം, സിമന്റിംഗ്, കോണ്‍ക്രീറ്റിംഗ് തുടങ്ങി കല്ല്, കട്ട തുടങ്ങിയവ ചുമക്കുന്ന ജോലി വരെ വിദ്യാര്‍ഥികള്‍ തന്നെയാണ് ചെയ്യുന്നത്.