കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അന്വേഷണ സംഘം മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തില്‍ അകപെടരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക ഡി.ബി.മിനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണെന്നും ഇന്ന് ഉച്ചവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഇതോടെയാണ് അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചത്.