ഞെട്ടിക്കുന്ന മേക്കോവറുമായി ഇന്ദ്രന്‍സ്

slide1മണ്‍റോ തുരുത്തിലെ മുത്തശ്ശന്റെ വേഷത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്റെ പരിഗണനാപ്പട്ടികയില്‍ ഇടംനേടിയ ഇന്ദ്രന്‍സ് ഞെട്ടിക്കുന്ന മേക്കോവറുമായെത്തുന്നു. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന പാതി’ എന്ന ചിത്രത്തിലൂടെ തെയ്യം മുഖത്തെഴുത്തുകാരനും നാട്ടു വൈദ്യനുമായ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുക.

ജന്മനാ വിരൂപനാണ് ഇന്ദ്രന്‍സിന്റെ കഥാപാത്രം. പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഭ്രൂണഹത്യ നടത്തേണ്ടിവരുന്ന കമ്മാരന്‍ എന്ന കഥാപാത്രത്തിന്റെ മാനസികസംഘര്‍ഷങ്ങളാണ് ചിത്രം പറയുന്നത്. മേക്കപ്പ്മാന്‍ പട്ടണം റഷീദാണ് ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്കുവേണ്ടി മേക്കപ്പ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

ഹാസ്യ കഥാപാത്രങ്ങളില്‍നിന്ന് സീരിയസ് വേഷങ്ങളിലേക്കു മാറിയ ഇന്ദ്രന്‍സ് അഭിനയിച്ച അപ്പോത്തിക്കിരിയിലെ വേഷവും മണ്‍റോ തുരുത്തിലെ വേഷവും മികച്ച അഭിപ്രായം നേടിയിരുന്നു.

Related posts