തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് അധികാര പ്രവണതക്കെതിരെ അണികളെ ഉദ്‌ബോധിപ്പിക്കുന്ന സിപിഎം ആദ്യം സ്വന്തം അണികളുടെ അസഹിഷ്ണുത ഇല്ലാതാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തലശേരി മാതൃകയിലാണോ സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയും ദളിത് സുരക്ഷയും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണം.
ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ സിപിഎമ്മിന് മുന്‍പെ സമരത്തിനിറങ്ങിയത് കോണ്‍ഗ്രസാണ് അത് ഇപ്പോഴും തുടരുകയാണ്. മോദിയുടെ ഫാസിസ്റ്റ് ശൈലിയെ അംഗീകരിക്കുന്നില്ലെങ്കില്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ പാര്‍ട്ടി അണികളെ സിപിഎം പഠിപ്പിക്കണമെന്നും സുധീരന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സുധീരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.