തിരുനക്കര പൂരത്തിനു മഹാദേവക്ഷേത്രം ഒരുങ്ങി’; പൂരത്തിന് 24 ഗജവീരന്മാര്‍ പങ്കെടുക്കും

KTM-PURAMകോട്ടയം: തിരുനക്കര പൂരത്തിനു മഹാദേവക്ഷേത്രം ഒരുങ്ങി. ഞാറാഴ്ചയാണ് ചരിത്രപ്രസിദ്ധമായ തിരുനക്കരപൂരം. നാദപ്രപഞ്ചം തീര്‍ക്കാന്‍ മട്ടന്നൂരിന്റെ മേള പ്രമാണം. തലയെടുപ്പുള്ള 24 ഗജകേസരികള്‍. വര്‍ണം വാരി വിതറുന്ന കുടമാറ്റം പൂരപ്രേമികള്‍ക്കു കാഴ്ചയുടെ ആനന്ദം പകരും. തൃശൂര്‍ പൂരത്തെ അനു സ്മരിപ്പിക്കുന്ന രീതിയിലുള്ള കുടമാറ്റവും മേളപ്രമാ ണവുമാണു ഇത്തവണ തിരുനക്കര തേവരുടെ നടയില്‍ ഞായറാഴ്ച നടക്കുന്നത്.

രാവിലെ ഏഴിനു ശ്രീബലി എഴുന്നള്ളിപ്പ് നടക്കും. 10നു മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ പാഞ്ചാരി മേളം. 11 ക്ഷേത്രങ്ങളില്‍ നിന്നും ചെറുപൂരങ്ങളും വിവിധ സംഘടനകളുടെ ശോഭായാത്രയും രാവിലെ 11ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ക്ഷേത്രത്തില്‍ ഉത്സവബലി ദര്‍ശനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് പൂരസമാരംഭം. തുടര്‍ന്നു മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 60ല്‍പ്പരം കലാകാരന്മാരും പങ്കെടുക്കുന്ന ആല്‍ത്തറമേളം.

വൈകുന്നേരം അഞ്ചിനു വര്‍ണവിസ്മയം വാരി വിതറി കുടമാറ്റവും നടക്കും. അഴകിന്റെ മുത്തക്കുട നിവരുന്ന സുവര്‍ണ നിമിഷത്തിനു കാത്തിരിക്കുക യാണു പൂരപ്രേമികള്‍. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വത്തിന്റെ അധീനതയിലുള്ള ആനച്ചമയങ്ങളാ ണു പൂരത്തിനായി കൊണ്ടുവരുന്നത്. തിരുവിതാകൂ ര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ജോസ് കെ. മാണി എംപി, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മെംമ്പര്‍മാരായ പി.കെ. കുമാരന്‍, അജയ് തറയില്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ് എന്നിവരും പങ്കെടുക്കും.

പൂരത്തില്‍ അണിനിരക്കുന്ന  ഗജവീരന്മാര്‍
തൃക്കടവൂര്‍ ദേവസ്വം ശിവരാജു, ഗുരുവായൂ ര്‍ ദേവസ്വം വലിയകേശവന്‍, പുതുപ്പള്ളി കേശവന്‍, ഗുരുവായൂര്‍ ദേവസ്വം നന്ദന്‍, തിരുമല ദേവസ്വം ഗജേന്ദ്രന്‍, പുതുപ്പള്ളി സാധു, കാഞ്ഞിരക്കാട്ട് ശേഖരന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, ഗുരുവായൂര്‍ ദേവസ്വം സിദ്ധാര്‍ഥന്‍, തോട്ടുചാലില്‍ ബോലേനാഥ്, ഗുരുവായൂര്‍ ദേവസ്വം കേശവന്‍കുട്ടി, ചൈത്രം അച്ചു, കുളമാക്കില്‍ പാര്‍ഥസാരഥി, കുന്നത്തൂര്‍ രാമു, ഉണ്ണിപ്പള്ളില്‍ ഗണേശന്‍, മീനാട് വിനായകന്‍, കിരണ്‍ ഗണപ തി, ഉഷശ്രീ ദുര്‍ഗാപ്രസാദ്, ചിറക്കാട്ട് കണ്ണന്‍, ചൂരൂര്‍ മഠം രാജശേഖരന്‍, ഭാരത് വിശ്വനാഥന്‍, ചാന്നിക്കാട് അയ്യപ്പന്‍കുട്ടി, നടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍, വെണ്‍മണി നീലകണ്ഠന്‍.

Related posts