പാലക്കാട്: തെരഞ്ഞടുപ്പ് കുറ്റമറ്റതാക്കുവാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളുമായി സഹകരിച്ച് ജീവനക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. പോളിംഗ് ബൂത്തൂകള്ക്ക് സമീപമുള്ള പോസ്റ്ററുകളും ബാനറുകളും മറ്റും നീക്കം ചെയ്യുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി നേതൃത്വവുമായി സംഘര്‍ഷത്തിന് ശ്രമിക്കരുതെന്നും ഈ വിഷയത്തില്‍ നൂറ് ശതമാനം നിഷ്പക്ഷത കൈക്കൊള്ളണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
റിട്ടേണിംഗ് ഓഫീസര്‍മാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. പോളിംഗ് ബൂത്തുകളില്‍ കുടിവെളളം, വൈദ്യൂതി എന്നിവ ലഭ്യമാണെന്ന്് ഉറപ്പുവരുത്തണം. ഇവ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ മുന്‍കൂറായി നടപടികള്‍ സ്വീകരിക്കണം. ജില്ലയിലെ 143 തെരഞ്ഞെടുപ്പു ബൂത്തുകളിലാണ് സാങ്കേതികമായി വൈദ്യുതി ഇല്ലാത്തത്. ഇവയില്‍ 67ല്‍ താഴെ ബൂത്തുകളില്‍ കെ.എസ്.ഇ.ബി യുടെ സഹായ ത്തോടെ വൈദ്യുതി ലഭ്യമാ ക്കുന്നതിന് സത്വരനടപടികള്‍ ഏപ്രില്‍15ന ്മുമ്പ്കൈക്കൊ ള്ളണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട് , മലമ്പുഴ, ചിറ്റൂര്‍ മണ്ഡലങ്ങളിലെ ചില ബൂത്തുകള്‍ പൊളിച്ചു നീക്കിയതിനെ തുടര്‍ന്നും, അറ്റകുറ്റപ്പണി മൂലവും തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിന് അതത് പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിന്റെ അനുവാദത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗിക കത്ത് നല്കേണ്ടതിനാല് ഇന്നുതന്നെ രാഷ്ട്രീയപാര്‍ട്ടികളുടെ അനുവാദം ലഭ്യമാക്കണമെന്നും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്കി. വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കല്‍, തിരുത്തലുകള്‍ എന്നിവ അന്തിമഘട്ടത്തിലാ ണെന്നും അവ ഉടന്‍തന്നെ പൂര്‍ത്തീകരിക്കണ മെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പോളിംഗ് ബൂത്തുകളിലെ റാമ്പുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതാത് ഗ്രാമപഞ്ചായത്തും, സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ചെലവുകള്‍ വഹിക്കമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റുപ്രദേശ ങ്ങളില്സ്പോണ്സര്മാരെ കണ്ടെത്തി യതായും ജില്ലാ കളക്ടര്‍ അറിയിച്ചു. സ്ത്രീകള്‍ മാത്രം പോളിംഗ് ജീവനക്കാരായുള്ള 20 ബൂത്തുകള്‍ എല്ലാ മണ്ഡലങ്ങളിലും വേണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ എല്ലാ സൗകര്യങ്ങളും ലഭ്യമായ ബൂത്തുകള്‍ ഉടന്‍ കണ്ടെത്തി റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.