ദുല്‍ഖറിനൊപ്പം ഇനിയും സിനിമ ചെയ്യണം: നിത്യ

Nithya300816ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ഗോസിപ്പുകളെ വകവയ്ക്കുന്നില്ലെന്നും, ദുല്‍ഖറിനൊപ്പം ഭാവിയില്‍ ഇനിയും ഒരുപാട് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്നും നിത്യാ മേനോന്‍. ഇരുവരും ഒന്നിച്ച 100 ഡെയ്‌സ് ഓഫ് ലൗ എന്ന ചിത്രം ഡബ്ബ് ചെയ്ത് തെലുങ്കില്‍ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ പ്രമോഷന് സംസാരിക്കവെയാണ് ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ ഇനിയും താത്പര്യമുണ്ട് എന്ന് നിത്യ പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ ആണെന്നും ഭാവിയില്‍ ദുല്‍ഖറിനൊപ്പം ഇനിയും ധാരാളം സിനിമകള്‍ ചെയ്യണമെന്നുമാണു നിത്യ പറഞ്ഞത്.

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും ആദ്യമായി ഒന്നിച്ചത്. അതിനു ശേഷം മണിരത്‌നത്തിന്റെ ഓകെ കണ്മണിയിലും ജാനൂസ് മുഹമ്മദിന്റെ 100 ഡെയ്‌സ് ഓഫ് ലൗവിലും അഭിനയിച്ചു. ഒരുമിച്ച് ഒന്നു രണ്ടു  ചിത്രങ്ങള്‍ ചെയ്താല്‍ തന്നെ നായികാനായകന്മാരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തു ഗോസിപ്പുകള്‍ വരുന്നതു പതിവാണ്. അത്തരത്തില്‍ ദുല്‍ഖര്‍ സല്‍മാനെയും നിത്യാ മേനോനെയും സംബന്ധിച്ച് ഗോസി പ്പുകള്‍ വന്നിരുന്നു.

ഓ കാദല്‍ കണ്‍മണിയില്‍ ഇഴുകിച്ചേര്‍ ന്നുള്ള രംഗങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാനെയും നിത്യയെയും സംബ ന്ധിച്ച ഗോസി പ്പുകള്‍ വരാന്‍ തുടങ്ങിയത്. എന്നാല്‍ ഈ വാര്‍ത്ത കള്‍ നിഷേധിച്ച് നിത്യ മേനോന്‍ രംഗത്തെത്തിയിരുന്നു. ദുല്‍ഖര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താ ണെന്നും, കൂടെ അഭിന യിക്കുന്ന നടന്മാര്‍ക്കൊപ്പം തന്റെ പേര് ചേര്‍ത്തുവച്ച് ഗോസിപ്പുകള്‍ വരുന്ന ത് ഇപ്പോള്‍ പതിവാ ണെ ന്നും നിത്യ പറഞ്ഞു.

Related posts