ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തില്‍ അമലാ പോള്‍ നായികയാകുമെന്ന് ഉറപ്പിക്കാം. സാമന്ത നായികയാകുമെന്നായിരുന്നു ആദ്യം പറഞ്ഞുകേട്ടിരുന്നത്. ധനുഷിന്റെ പുതിയ ചിത്രം വട ചെന്നൈയിലണ് അമല നായികയാകുന്നത്. നേരത്തെ ധനുഷ് നായകനായ വേലൈ ഇല്ല പട്ടത്താരിയില് അമല നായികയായിട്ടുണ്ട്.
യഥാര്‍ഥ ജീവിതകഥയെ ആസ്പദമാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് വട ചെന്നൈ. ചെന്നൈയില്‍ ക്വട്ടേഷന്‍ സംഘത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ ജീവിതമാണ് ചിത്രത്തില്‍ വെട്രിമാരന് പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന് ഏറെ അഭിനയപ്രാധാന്യമുള്ള വേഷമായിരിക്കും ഇത്. 200ദിവസത്തെ ഡേറ്റാണ് ധനുഷ് ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്.