നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍

TVM-AAMAപാലോട് : അപൂര്‍വയിനം നക്ഷത്ര ആമയെ പിടികൂടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചംഗസംഘം പാലോട് വനം റേഞ്ച് ഓഫീസര്‍ എസ്.വി.വിനോദിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് രഹസ്യാന്വേഷണ സംഘത്തിന്‍റെ പിടിയിലായി.തിരുമല പാറക്കോവില്‍ ലക്ഷ്മീനഗര്‍ വീട്ടുനമ്പര്‍ പതിനേഴില്‍ കിഷോര്‍ എന്നുവിളിക്കുന്ന രഞ്ജിത്കുമാര്‍ (30),വഞ്ചിയൂര്‍ ഈഞ്ചയ്ക്കല്‍ ശിവകൃപയില്‍ ഗോപകുമാര്‍ (58),വിളവൂര്‍ക്കല്‍ പാവച്ചകുഴി അജിതഭവനില്‍ സുജിത് (23), കാരവളവ് അരശുപറമ്പ് ഇടവേലില്‍ വീട്ടില്‍ രവീന്ദ്രന്‍ (57), ഉഴമലയ്ക്കല്‍ കുളപ്പട നന്ദിനി നിവാസില്‍ വെങ്കിടേശ്വരന്‍ പോറ്റി (53) എന്നിവരാണ് പിടിയിലായത്.നെടുമങ്ങാട് ചെല്ലങ്കോട് ഗവ.എല്‍.പി.സ്കൂളിന് സമീപത്ത് വച്ചാണ് സംഘം അറസ്റ്റിലായത്.നക്ഷത്ര ആമ കടത്താന്‍ ഉപയോഗിച്ച ആഡംബരകാറും ഓട്ടോയും പിടിയിലായിട്ടുണ്ട്.

നക്ഷത്ര ആമ കൈവശം വയ്ക്കുന്നതും വീടുകളില്‍ സൂക്ഷിക്കുന്നതും ഭാഗ്യം കൊണ്ടുവരുമെന്ന അന്ധവിശ്വാസമാണ് അപൂര്‍വയിനം ആമകള്‍ക്ക് ഭീഷണിയായത്.1972 ലെ വനം സംരക്ഷണ നിയമപ്രകാരം നക്ഷത്ര ആമയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം റേഞ്ചോഫീസര്‍ വിശ്വംഭരന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.ഡെപ്യുട്ടി റേഞ്ചര്‍ ടി.അജികുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഷിജു എസ്.വി നായര്‍,മണികണ്ഠന്‍ നായര്‍,ജി.വി.ഷിബു,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി.വിജു,ആന്‍റണി ബെന്‍ ആല്‍ബര്‍ട്ട്,രജികുമാരന്‍നായര്‍,ശാന്തകുമാര്‍, പ്രസന്നകുമാര്‍,തുളസി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related posts