നാടന്‍പാട്ടുമായി കലാഭവന്‍ മണി ഇന്നെത്തില്ല; ദുഃഖം അടക്കാനാവാതെ ചാലിശേരി നിവാസികളും

Mani2ചങ്ങരംകുളം: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചാലിശേരി കവുക്കോട് മഹാദേവക്ഷേത്രത്തില്‍ ചാലക്കുടി ബ്ലൂമാക്‌സ് മിമിക്‌സ് ഗ്രൂപ്പിന്റെ സ്റ്റേജ് പ്രോഗ്രാമിന് നാടന്‍ പാട്ടുമായി എത്താമെന്നേറ്റതായിരുന്നു കലാഭവന്‍ മണി. മലയാളികളെ ഒരുപാട് ചിരിപ്പിച്ചും ഒപ്പം ചിന്തിപ്പിച്ചും നിറഞ്ഞുനിന്ന ശേഷം തികച്ചും അപ്രതീക്ഷിതമായി കണ്ണീരിലാഴ്ത്തി വിട്ടുപിരിഞ്ഞ കലാകാരന്റെ വിയോഗം ചാലിശേരിക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.

ശനിയാഴ്ച അസുഖത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍തന്നെ മണിക്ക് പ്രോഗ്രാമിന് എത്താന്‍ കഴിയില്ല എന്ന വിവരം സംഘാടകരില്‍ ചിലര്‍ക്ക് ലഭിച്ചിരുന്നു. അസുഖംമാറി ഇന്ന് പരിപാടിക്ക് എത്തും എന്ന പ്രതീക്ഷയിലായിരുന്നു സംഘാടകരും. പ്രിയനടന്റെ വരവും കാത്തിരുന്ന നാട് മണിയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. പ്രദേശത്തെ ആരാധകരുടെ ഒരു പാട് നാളായുളള കാത്തിരിപ്പാണ് ഇന്നലെ അസ്തമിച്ചത്.

Related posts