നെന്മാറ: നെന്മാറ വില്ലേജ് ഓഫീസ് ജംഗ്ഷനായ പഴയ പെട്രോള്‍ പമ്പിന് സമീപത്തെ വെള്ളക്കെട്ട് ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടാകുന്നു. അപകടഭീഷണിക്കുപുറമെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം തെറിക്കുന്നതും പതിവാകുകയാണ്. വ്യാപാരസ്ഥാപനങ്ങള്‍ പുതുക്കി പണിയുന്നതിലൂടെ മഴവെള്ളം ഒഴുകിപോകുന്നതിനാവശ്യമായ ചാലുകള്‍ അടഞ്ഞുകിടക്കുന്നതാണ് മഴവെള്ളം കെട്ടികിടക്കുന്നതെന്ന പരാതിയുയര്‍ന്നിട്ടുണ്ട്.
ഈ വെള്ളക്കെട്ടിനെ ഭയന്നാണ് വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരായവരും ഈവഴി സഞ്ചരിക്കുന്നത്. വെള്ളക്കെട്ടുകാരമം ഈവഴി ഗതാഗതതടസവും സാധാരണമാണ്. വിദ്യാലയങ്ങള്‍ തുറന്നതിനാല്‍ വിദ്യാര്‍ഥികളുടെ കാല്‍നടയാത്രയും വാഹനങ്ങളുടെ യാത്രാതിരക്കും കൂടിയിരിക്കുകയാണ്. ഇതിനാല്‍ പുതിയ ബൈപാസ് റോഡ് വേണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.