റിയോ ഡി ഷാനെറോ: കോപ്പ അമേരിക്ക സെന്റിനറി ഫുട്ബോള്‍ കപ്പിനുള്ള ബ്രസീലിയന്‍ ടീമില്‍ മുന്‍നിര താരങ്ങളായ നെയ്മറും ഓസ്കറും കളിക്കില്ല. സൂപ്പര്‍ താരം നെയ്മറെ കോപ്പ അമേരിക്കയിലും ഒളിമ്പിക്സിലും കളിക്കാനായി വിട്ടുതരണമെന്ന പരിശീലകന് ദുംഗയുടെ അപേക്ഷ അദ്ദേഹത്തിന്റെ ക്ലബ്ബായ ബാഴ്സലോണ അനുവദിച്ചില്ല. ഏതെങ്കിലും ഒരു ടൂര്‍ണമെന്റിനു മാത്രമേ അദ്ദേഹത്തെ വിട്ടുനല്‍കാനാവൂ എന്നാണ് ക്ലബ്ബിന്റെ വാദം. ഓഗസ്റ്റില്‍ നടക്കുന്ന ഒളിമ്പിക്സില്‍ അദ്ദേഹത്തിനു പങ്കെടുക്കാവും. ചെല്‍സിയുടെ മധ്യനിര താരമാണ് ഓസ്കര്. ഇത്തവണ 23 വയസില്‍ താഴെയുള്ള ഏഴുതാരങ്ങളെയാണ് ദുംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നെയ്മറും ഓസ്കറും കോപ്പയ്ക്കില്ല
