നെഹ്‌റുട്രോഫി വള്ളംകളിക്ക് ഇത്തവണ നടന്‍ അനൂപ് ചന്ദ്രനും

ALP-ANOOPCHANDRANചേര്‍ത്തല: നെഹ്രുട്രോഫിയില്‍  നായകവേഷത്തില്‍ ഇത്തവണ വെള്ളിത്തിരയിലെ താരവും. നടന്‍ അനൂപ് ചന്ദ്രനാണ് വെപ്പ് ബി ഗ്രേഡ് വിഭാഗത്തിലെ മത്സരത്തില്‍ ചിറമേല്‍ തോട്ടുകടവന്‍ വള്ളത്തില്‍ തുഴച്ചിലില്‍ നായകനാവുക. കൈനകരി ചേന്നങ്കരിയിലെ വിക്ടറി ബോട്ട് ക്ലബാണ് തോട്ടുകടവന്‍ വള്ളത്തില്‍ നെഹ്‌റുട്രോഫിക്കെത്തുന്നത്. വെള്ളിയാഴ്ച ചേന്നങ്കരിയിലെത്തുന്ന അനൂപ് പരിശീലനത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കും. നാടിന്റെയാകെ പിന്തുണയാര്‍ജിച്ച് തുഴയെറിഞ്ഞ് വിജയംകൊയ്യാനാണ് പദ്ധതിയെന്ന് അനൂപ് പറഞ്ഞു. അഞ്ചുദിവസം വൈകിട്ട് അനൂപും സംഘവും ചേന്നങ്കരി ഗ്രാമത്തിലിറങ്ങി നാട്ടുകാരുടെ പിന്തുണതേടും. സുധീഷാണ് ക്ലബ് സെക്രട്ടറി. തങ്കച്ചന്‍ മുഖ്യപരിശീലകനും.

Related posts