പച്ചക്കറിയുടെ മറവില്‍ 25 ലക്ഷത്തിന്റെ ഹാന്‍സുമായി 2 പേര്‍ പിടിയില്‍

EKM-HANSപെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വന്‍ ഹാന്‍സ് വേട്ട. 25 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ വില്‍പനയ്‌ക്കെത്തിച്ച രണ്ടു പേരെ പോലീസ് പിടികൂടി. ഒറ്റപ്പാലം സ്വദേശി പുലാകുന്നത്ത് വീട്ടില്‍ കുഞ്ഞുമുഹമ്മദ്(24), അല്ലപ്ര നെല്ലിക്കുന്നേല്‍ വീട്ടില്‍ നിസാര്‍(30) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടിച്ചത്. കൂടെയുണ്ടായിരുന്ന ഒറ്റപ്പാലം വല്ലപ്പുഴ സ്വദേശി ഫൈസല്‍ രക്ഷപ്പെട്ടു.

തമിഴ്‌നാട്ടില്‍നിന്നു പച്ചക്കറി കൊണ്ടുവരുന്നതിന്റെ മറവില്‍ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സും ചൈനീ ഖൈനിയും പെരുമ്പാവൂരില്‍ എത്തിച്ചു വില്‍പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇന്നലെ പുലര്‍ച്ചെ നാലിനു പെരുമ്പാവൂര്‍ പാത്തിപ്പാലത്തുനിന്നും ഒരു പിക്കപ്പ് വാനില്‍നിന്നാണ് പുകയില ഉത്പന്നം പോലീസ് പിടിച്ചെടുത്തത്. 17 ചാക്കുകളിലായി 51000 പായക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്ത്.

ഇവയക്കു മാര്‍ക്കറ്റില്‍ ഏകദേശം 15 മുതല്‍ 25 ലക്ഷം രൂപ വരെ വിലയുണെ്ടന്ന് പോലീസ് പറഞ്ഞു. ഹാന്‍സ് കൊണ്ടുവന്ന പിക്കപ്പും പോലീസ് പിടിച്ചെടുത്തു. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും നിന്നാണ് കുഞ്ഞുമുഹമ്മദ് ഹാന്‍സ് കൊണ്ടുവരുന്നത.് ചങ്ങനാശേരി സ്വദേശിക്കു വില്‍ക്കാന്‍ കൊണ്ടുവന്ന ലോഡില്‍നിന്ന് പെരുമ്പാവൂരില്‍ ഓട്ടോ ഡ്രൈവറായ നിസാറിനും വില്‍പന നടത്താന്‍ വേണ്ടി വാഹനം നിര്‍ത്തി ലോഡ് ഇറക്കുമ്പോഴാണ് പോലീസ് പിടിച്ചത്.

ഏകദേശം ഒരു വര്‍ഷത്തോളമായി ഇവര്‍ ഇത്തരത്തില്‍ കച്ചവടം നടത്തി വരുന്നതായി പോലീസ് വ്യക്തമാക്കി. ചെക്ക് പോസ്റ്റ് വഴി പച്ചക്കറിചാക്കിന് അടിയിലായിരുന്നു പുകയില ഉത്പന്നം കുഞ്ഞുമുഹമ്മദ് കടത്തിയിരുന്നത്. പെരുമ്പാവൂരിലെ ലോക്കല്‍ കടകളില്‍ ഹാന്‍സ് വില്‍പന നടത്തുന്നത് സ്ത്രീകളായതിനാല്‍ വനിതാ പോലീസിന്റെ സഹായത്തോടെയാണ് കടകളില്‍ പരിശോധന നടത്തുന്നത്.

Related posts