പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കിയില്ല നീതി നിഷേധിക്കപ്പെട്ട് ഹരിജന്‍ കുടുംബം

KTM-KUDUMBAMവണ്ണപ്പുറം: പതിനാറു വര്‍ഷമായി റേഷന്‍ കാര്‍ഡും വെളിച്ചവും ഇല്ലാതെ വരര്‍ഷങ്ങളായി ദുരിതജീവിതം നയിക്കുകയാണ് ഈ ഹരിജന്‍ കുടുംബം. വണ്ണപ്പുറം പഞ്ചായത്തില്‍ 8-ാം വാര്‍ഡിലെ വിളക്കുപാടത്തിന്‍കര ശ്രീനിവാസനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. കൂവപ്പുറത്ത് പതിനാറ് വര്‍ഷമായി താമസിക്കുന്ന ഇവര്‍ക്ക് അധികൃതരുടെ അവഗണന മൂലം ജീവതം ഇരുളിലായിരിക്കുകയാണ്. ഭാര്യ സുജിതയും മക്കള്‍ അനന്ദു, അപ്പു എന്നിവരടങ്ങുന്ന കുടുംബമാണ് ശ്രീനിവാസന്റേത്. പതിനാറ് വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ശ്രീനിവാസന്‍ വീട് നിര്‍മിച്ചത്. പട്ടയമില്ലാത്ത മൂന്ന് സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച വീട്ടില്‍ പണി പൂര്‍ത്തിയാവും മുമ്പേ താമസം തുടങ്ങി.

കെട്ടിട നമ്പരിനായി നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും അധികൃര്‍ ഓരോ കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നെന്നു ശ്രീനിവാസന്‍ പറയുന്നു.  കെട്ടിട നമ്പരില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡോ വൈദ്യുതി കണക്ഷനോ ഇവര്‍ക്കു ലഭിച്ചിട്ടില്ല.  ഇതു സംബന്ധിച്ച പരാതി പഞ്ചായത്തില്‍ നല്‍കിയപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് വീട് നിര്‍മ്മാണത്തിന് ഫണ്ടനുവദിച്ചതിന്റെ രേഖ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇതു സമര്‍പ്പിച്ചപ്പോള്‍ 1300 രൂപാ ഫീസടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പണമടച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ടെയ്തു.

എന്നാല്‍ പിന്നീട് കെട്ടിട നമ്പര്‍ തരാനാവില്ലെന്ന് അധികൃര്‍ ശ്രീനിവാസനെ അറിയിക്കുകയായിരുന്നു. വീട് നിര്‍മ്മിച്ചിരിക്കുന്നത റോഡില്‍ നിന്നുള്ള ദൂരപരിധി ലംഘിച്ചാണെന്നായിരുന്നു അധികൃതരുടെ വാദം.  2001-ല്‍ താന്‍ വീട് നിര്‍മ്മിക്കുമ്പോള്‍ വണ്ണപ്പുറത്ത് നിന്നും മുളളരിങ്ങാടിനുള്ള മണ്ണ് റോഡ് മാത്രമായിരുന്നു ഇതെന്ന് ശ്രീനിവാസന്‍ പറഞ്ഞു.  ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ റോഡ് ടാര്‍ ചെയ്തതും പി.—ഡബ്ല്യു.—ഡി ഏറ്റെടുത്തതും. ഇതേ റോഡരികില്‍ പട്ടയം ഇല്ലാത്ത സ്ഥലത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും അവര്‍ക്കെല്ലാം കെട്ടിട നമ്പരുണ്ടെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. പുതിയതായി പണിത കെട്ടിടങ്ങള്‍ക്കു പോലും നമ്പര്‍ നല്‍കിയിട്ടുണ്ട്.

ചോര്‍ന്നൊലിക്കുന്ന വീടിന്റെ മെയിന്റനന്‍സിന് ബ്ലോക്കില്‍ നിന്നും പണം അനുവദിച്ചെങ്കിലും രേഖകളില്ലാത്തതിനാല്‍ വാങ്ങാനായില്ല. വൈദ്യുതി കണക്ഷന്‍ ലഭ്യക്കാത്തതിനാല്‍ വിദ്യാര്‍ഥികളായ അനന്ദുവും അപ്പുവും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിക്കുന്നത്. കൂലിപ്പണിക്കാരനായ ശ്രീനിവാസനും കുടുംബവും ഹിന്ദു പുലയ വിഭാഗത്തില്‍പ്പെട്ടവരാണ്. ഹരിജന്‍ കുടുംബത്തിന് നീതി നിഷേധിക്കപ്പെട്ട സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്തംഗം വിഷ്ണു.—കെ.—ചന്ദ്രന്‍ സ്ഥലത്തെത്തുകയും പ്രശ്‌നം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്നും പറഞ്ഞു.— പണിപൂര്‍ത്തികരിക്കാത്ത വീട്ടില്‍ ഇരുട്ടില്‍ കഴിയുന്ന ഈ നിര്‍ധന കുടുംബത്തിന്റെ പ്രശ്‌ന പരിഹാരത്തിനായി അധികാരികള്‍ കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെയും അവശ്യം.

Related posts