ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെ..! കാമുകിയുടെ രണ്ട് ആണ്‍മക്കളെ വധിച്ച കേസില്‍ കാമുകന്‍ അറസ്റ്റില്‍

നോര്‍ത്ത് റിച്ച്‌ലാന്‍ഡ് (ടെക്‌സസ്): നോര്‍ത്ത് റിച്ച്‌ലാന്‍ഡ് ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചുകയറി പതിനേഴും പത്തൊമ്പതും വയസുള്ള രണ്ടു കുട്ടികളെ വെടിവച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍.

ഐശയ മാനുവേല്‍ (19), ആന്‍റണി (17 എന്നിവരെയാണ് മാതാവിന്‍റെ കാമുകന്‍ ജെസ്സി വില്യംസ് (51) വീട്ടില്‍ അതിക്രമിച്ച് കയറി വെടിവച്ചു കൊലപ്പെടുത്തിയത്.

ജനുവരി 24 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയാണ് കൊലപ്പെടുത്തിയത്.

മാതാവ് സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഇവരുമായി ഡേറ്റിംഗ് ബന്ധമുള്ള ജെസി വില്യംസ് എത്തിയത്.

വാതില്‍ തള്ളിത്തുറന്ന് ഉറങ്ങുകയായിരുന്ന ഇരുവരുടേയും തലയ്ക്കുനേരേ ഇയാള്‍ വെടിയുതിര്‍ത്ത ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ടു.

നാല്‍പ്പത്തഞ്ച് മിനിറ്റിനുശേഷം വീട്ടിലെത്തിയ മാതാവ് മക്കളെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസിനെ വിളിച്ചു.

ഇവര്‍ എത്തി പരിശോധിച്ചപ്പോള്‍ 17 വയസുള്ള ആന്റണി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐശായെ അശുപത്രയില്‍ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല.

സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട പ്രതി ജെസി വില്യംസിനെ ട്രാഫിക് സ്റ്റോപ്പിനിടെ തിങ്കളാഴ്ച വൈകിട്ട് പോലീസ് പിടികൂടി. കാറില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ക്കെതിരേ ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്ത് ഫോര്‍ട്ട് വര്‍ത്ത് ജയിലിലടച്ചു. രണ്ട് മില്യന്‍ ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

Related posts

Leave a Comment