പണം വീതം വയ്പിനെച്ചൊല്ലി പഞ്ചായത്ത് കമ്മിറ്റിയില്‍ സംഘര്‍ഷം; പ്രസിഡന്റിനെ തടഞ്ഞുവച്ചു

KKD-RUPEESഅടൂര്‍: പളളിക്കല്‍ ഗ്രാമപഞ്ചായ ത്ത് കമ്മിറ്റി യോഗത്തില്‍ ഫണ്ട് വിതം വയ്പിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്ത് പ്രസിഡ ന്റിനെ തടഞ്ഞുവച്ചു. ഭരണ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്കില്‍ നിന്ന് അനുവദിച്ച 45 ലക്ഷം രൂപയുടെ വിനിയോഗം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗമാണ് സംഘര്‍ഷത്തില്‍  കലാശിച്ചത്.

ഫണ്ട് ഉപയോഗിച്ച് പഞ്ചായത്ത് ഓഫീസില്‍ ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഓഫീസ് നവീകരണം, കംപ്യൂട്ടറൈസേഷന്‍, തുടങ്ങിയ നിര്‍ദേശം പ്രസിഡന്റ് മുന്നോട്ട് വച്ചപ്പോള്‍, ഭരണ പ്രതിപക്ഷ ഭേദമന്യേ നിര്‍ദേശത്തെ ചില അംഗങ്ങള്‍ എതിര്‍ത്തു. തുടര്‍ന്ന് തീരുമാനമെടുക്കാതെ പ്രസിഡന്റ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. എന്നാല്‍ പഞ്ചായത്തിന്റെ  പദ്ധതി വിഹിതത്തില്‍ പട്ടികജാതി ഫണ്ട് ഭരണകക്ഷിയിലെ ആറ് പ്രമുഖരുടെ വാര്‍ഡുകളിലായി വീതംവച്ച് എടുത്തെന്നും അതിനാലാണ് ലോകബാങ്ക്ഫണ്ട് വിനിയോഗം സംബന്ധിച്ച പ്രസിഡന്റിന്റെ നിര്‍ദേശത്തിനെ പ്രതിപക്ഷം എതിര്‍ത്തത്.

ലോകബാങ്ക് ഫണ്ട് വാര്‍ഡ് അടിസ്ഥാനത്തില്‍ തുല്യമായി വീതം വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രസിഡന്റിന്റെ നിര്‍ദേശത്തിന് കമ്മിറ്റിയില്‍ ഭൂരിപക്ഷം ഇല്ലെന്നും അതിനാലാണ് പ്രസി ഡന്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് പ്രതിപക്ഷാംഗങ്ങളായ വി. മനോജ്കുമാര്‍, ഷാജി പഴകുളം, ഷീജ റോബി എന്നിവര്‍ പ്രസിഡന്റിനെ ഓഫീസില്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങളില്‍ ചിലര്‍ ഓടിയെത്തി ഇവരെപിടിച്ചുമാറ്റി പ്രസിഡന്റിനെ ഓഫീസിന് വെളിയിലിറക്കാന്‍ ശ്രമം നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

ഉന്തും തള്ളും രൂക്ഷമായ വാഗ്വാദത്തി നുമിടയില്‍ ഓഫീസിന് പുറത്തിറങ്ങിയ പ്രസിഡന്റിനെ പഞ്ചായത്തിന്റെ വാഹനത്തില്‍ കയറാന്‍ അനുവദിക്കാതെ ഗേറ്റ് വലിച്ചടച്ചു. ഇതിനിടയില്‍ പ്രസിഡന്റ് ഗേറ്റിന് പുറത്തിറങ്ങി മറ്റൊരു വാഹനത്തില്‍ പോകുകയും ചെയ്തു. തുടര്‍ന്ന് നടുറോഡിലും അംഗങ്ങള്‍ തമ്മില്‍ പ്രശ്‌നം തുടര്‍ന്നു. പ്രസിഡന്റിനെ ഉപരോധിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും ഇത് പോലീസിനെ അറിയിച്ച് തങ്ങളെ അറസ്റ്റ്‌ചെയ്ത് നീക്കുന്നതിനു പകരം ഭരണപക്ഷാംഗങ്ങളില്‍ ചിലര്‍ കൈയേറ്റം ചെയ്യുകയാണ് ഉണ്ടായതെന്ന് പ്രതിപക്ഷാംഗ ങ്ങള്‍ പറഞ്ഞു.

എന്നാല്‍ ബഹളംകാരണമാണ് തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് താന്‍ ഓഫീസ് മുറിയിലേക്ക് എത്തുകയായിരുന്നെന്നും അപ്പോള്‍ ചില പ്രതിപക്ഷാംഗങ്ങള്‍ പിന്നാലെ വന്ന് ഓഫീസ് മുറിക്കുമുന്നില്‍ തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നും പ്രസിഡന്റ് ജി.പ്രസന്നകുമാരി പറഞ്ഞു. പട്ടികജാതിഫണ്ട് പട്ടികജാതി വികസന ഓഫീസര്‍ അംഗീകാരം നല്‍കിയ ജോലികള്‍ ക്കാണ് നല്‍കിയതെന്നും പ്രസിഡന്റ് പറഞ്ഞു. ഭരണപക്ഷാംഗങ്ങള്‍ മര്‍ദിച്ചെന്ന് എസ്ഡിപിഐ അംഗം ഷാജി പഴകുളം അടൂര്‍ പോലീസില്‍ പരാതി നല്‍കി.

Related posts