പത്തനാപുരം: പിഴയടിക്കാന്‍ പോലീസ്, നട്ടം തിരിഞ്ഞ് യാത്രക്കാര്‍.അനധികൃത പാര്‍ക്കിംഗിന് കൂച്ചുവിലങ്ങിടാന്‍ പോലീസ് തുനിഞ്ഞിറങ്ങിയതോടെ നഗരത്തിലെത്തു ന്ന വാഹനയാത്രക്കാര്‍ വാഹനം എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് പത്തനാപുരം എസ് ഐ രാഹുല്‍രവീന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ നയം നടപ്പാക്കി തുടങ്ങിയത്. അനധികൃതമായി നഗരത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ യൂആര്‍ബുക്ക്ഡ്’ എന്നസ്റ്റിക്കര്‍ പതിച്ചിരിക്കും.ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വാഹനഉടമ സ്‌റ്റേഷനില്‍ ബന്ധപ്പെട്ട് പിഴയടച്ചില്ലെങ്കില്‍ കോടതിയില്‍ എത്തി പിഴയടയ്ക്കണം ഇതാണ് വ്യവസ്ഥ.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍സാധനങ്ങള്‍ഇറക്കാനായിവലിയവാ ഹനങ്ങളെത്തുന്നതും ഗതാഗതക്കുരുക്കിന ്കാരണമാകാറുണ്ട്. ഇവയ്ക്ക്‌ന ിശ്ചിതസമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടാറില്ല.ഇത്തരംവാഹനങ്ങള്‍ക്കുംപിടിവീഴും.എന്നാല്‍ നഗരത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് കൃത്യമായ പാര്‍ക്കിംഗ് സംവിധാനം ഒരുക്കാത്തത്പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. കൃത്യമായ പാര്‍ക്കിംഗ് സൗകര്യമില്ലാതെപിഴയീടാക്കുന്നനിലപാടിനെതിരെയാണ് പ്രതിഷേധം.പോലീസ് നിലപാട് കടുപ്പിച്ചതോടെ പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങളിലെത്തുന്നവര്‍ വാഹനം എവിടെ പാര്‍ക്ക് ചെയ്യണമെന്നറിയാതെകുഴങ്ങുകയാണ്.ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി തുടങ്ങിയ പുതിയനടപടിഗതാഗതസ്തംഭനംവര്‍ധിപ്പിച്ചതായുംആരോപണമുണ്ട്.
നഗരത്തിലെത്തുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യാതെ കറങ്ങിഓടുന്നത് കുരുക്ക് വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. പണം വാങ്ങി പാര്‍ക്കിംഗ് അനുവദിക്കുന്ന ചില സ്വകാര്യ വ്യക്തികളെ സഹായിക്കാനാണ് പോലീസ് നടപടിയെന്നും ആരോപണമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണെങ്കില്‍ നിലവിലുള്ള വണ്‍വേറോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ഉപയോഗപ്പെടുത്തി ഒരുപരിധിവരെപരിഹാരം കാണാമെന്നിരിക്കെ അതിന് ശ്രമിക്കാത്തഅധികൃതനിലപാടുംപ്രതിഷേധത്തിനിടയാക്കുന്നു.കൃത്യമായ പാര്‍ക്കിംഗ് മേഖലകള്‍ തിരിച്ചുനല്‍കാതെയുള്ള ഗതാഗത പരിഷ്ക്കരണം ഏറെ വിമര്‍ശനങ്ങള്‍ക്കുംകാരണമായിട്ടുണ്ട്.
എന്നാല്‍നഗരത്തില്‍ഏറ്റവുമധികംപ്രശ്‌നമുണ്ടാകുന്ന തരത്തില്‍അംഗീകൃത സ്റ്റാന്റുകളില്‍പാര്‍ക്ക് ചെയ്യാതെകറങ്ങി ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയോ, സ്വകാര്യ ബസ് സ്റ്റാന്റിനുള്ളില്‍ കയറാതെ നഗരമധ്യത്തില്‍ പാര്‍ക്ക് ചെയ്യുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ യോനടപടിയെടുക്കാന്‍ പോലീസ് തയാ റാകാത്തതും ആക്ഷേപങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാല് വര്‍ഷം മുന്‍പ് സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനര ഹിതമായി.ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലുംഅധികൃതര്‍തയാറായില്ല.
സാധാരണ സ്കൂള്‍,ഓഫീസ് സമയങ്ങളിലാണ് ഏറെ പ്രശ്‌നമുണ്ടാകാറുള്ളതെങ്കിലും ഇപ്പോള്‍ മുഴുവന്‍ സമയവും ഗതാഗത ക്കുരുക്ക്‌രൂക്ഷമാണ്.കല്ലുംകടവ് മുതല്‍ നടുക്കുന്നുവരെയുള്ള ഒന്നര കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അരമണിക്കൂറിലധികം സമയം വേണ്ടിവരും നിലവിലെ സാഹചര്യത്തില്‍. എന്നാല്‍ നഗരത്തില്‍ഇപ്പോഴുംഗതാഗതനിയന്ത്രണത്തിനായി ഒരുഹോംഗാര്‍ഡ് മാത്രമാണുള്ളത്. പോലീസിനെ കൂടിസജ്ജരാക്കികല്ലുംകടവ്,ജനതാജംഗ്ഷന്‍,ഗവആശുപത്രിജംഗ്ഷന്‍, െനടുംപറമ്പ് എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം സുഗമമാക്കണമെന്ന ആവശ്യവുംനിലവിലുണ്ട്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയുള്ളപോലീസിന്റെ തിടുക്കത്തിലുള്ളഗതാഗതപരിഷ്ക്കരണത്തിനുള്ള നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.