കോട്ടയം: വികസന സമീപനത്തെച്ചൊല്ലി പരിസ്ഥിതിദിനത്തിലും സിപിഎമ്മും സിപിഐയും തമ്മില്‍ ഇടഞ്ഞതോടെ മുന്നോട്ടു പ്രയാണം അത്ര സുഗമമാകില്ലെന്നു സൂചന. വികസനവും പരിസ്ഥിതിയും സംബന്ധിച്ച വിഷയത്തിലാണു ശീതയുദ്ധം മുറുകിയിരിക്കുന്നത്. ഇടതുമുന്നണി യിലെ രണ്ടാം കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരിസ്ഥിതി ദിനത്തിനു തലേന്നു ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളാണ് വീണ്ടും പോരു ശക്തമാക്കി യിരിക്കുന്നത്. പരിസ്ഥിതി മറന്നുള്ള വികസനം ആപത്താണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി പരസ്യമായിത്തന്നെ ഇതിനു മറുപടി പറഞ്ഞു.
പരിസ്ഥിതി മൗലികവാദം നിയന്ത്രിക്കണമെന്നു ഫേസ്ബുക്കിലും പിന്നീടു പൊതുചടങ്ങിലും അദ്ദേഹം തുറന്നടിച്ചു. ഇതിനു പിന്നാലെ കാനത്തെ പിന്തുണച്ചു സിപിഐ നേതാവ് ബിനോയി വിശ്വം രംഗത്തുവന്നു. എല്ലാത്തിലും ലാഭം മാത്രം തിരയുന്ന മുതലാളിത്ത വികസന രീതികളാണു പരിസ്ഥിതിയെ തകര്ത്തെറിയുന്നതെന്നു കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയണമെന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെ പരിസ്ഥിതി പ്രശ്നത്തില്‍ കുടുങ്ങിനില്ക്കുന്ന വികസനപദ്ധതികളുമായി മുന്നോട്ടുപോകാനുള്ള പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ശ്രമം അത്ര സുഗമമായിരിക്കില്ല എന്നു വ്യക്തമായിരിക്കുകയാണ്.
അധികാരമേറ്റ് ആദ്യത്തെ ആഴ്ചതന്നെ അതിരപ്പിള്ളി പദ്ധതിയെ ച്ചൊല്ലി ഇരുപക്ഷവും കൊമ്പു കോര്‍ത്തിരുന്നു. ഇരുപക്ഷവും പരസ്യമായി ആക്ഷേപങ്ങള്‍ ഉന്നയിച്ചതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു തന്നെ മങ്ങലേല്പിച്ചെന്നും ഇനി ഇത്തരം കാര്യങ്ങള്‍ ഇടതുമുന്നണിയുടെ ഫോറ ത്തില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നും നേതാക്കള്‍ ധാരണയിലെത്തിയിരുന്നു.
എന്നാല്‍, അതിനു കടകവിരുദ്ധമായിട്ടാണ് വീണ്ടും ഫേസ് ബുക്കിലൂടെയും പൊതുവേദിക ളിലും പരിസ്ഥിതിയും വികസനവും സംബന്ധിച്ച വിഷയത്തില്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്. പരിസ്ഥിതി സംബന്ധിച്ച സിപിഐ നിലപാടുകളോടു ചേര്ന്നുനില്ക്കു ന്നതാണ് വിഎസിന്റെ സമീപനമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. അതിരപ്പിള്ളി വിഷയത്തിലും മറ്റും അദ്ദേഹം ഈ സൂചനകള്‍ നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ പരിസ്ഥിയും വികസനവും സര്‍ക്കാരിനു മുന്നില്‍ കീറാമുട്ടിയായി രിക്കുകയാണ്.