പള്ളിക്കരയില്‍ ടിപ്പറുകള്‍ ചീറിപ്പായുന്നു

EKM-TIPPERകിഴക്കമ്പലം: പള്ളിക്കര പവര്‍ ഗ്രഡിന് സമീപം കൊടും വളവില്‍ ടിപ്പറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മിനി ടിപ്പര്‍ തലകീഴായി റോഡില്‍ മറിഞ്ഞു. വെളളിയാഴച്ച രാവിലെ 6.30 ഓടെയാണ് സംഭവം. കിഴക്കമ്പലം ഭാഗത്ത് ലോഡുമായെത്തിയ മിനി ടിപ്പര്‍ പളളിക്കര വളവില്‍ വച്ച് എതിരെ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ടിപ്പറിന്റെ അമിതവേഗത്തിലുളള വരവ് കണ്ട് മിനി ടിപ്പര്‍ വെട്ടിച്ചങ്കിലും തലകീഴായി മറിയുകയായിരുന്നു. പൊതുവെ വീതികുറഞ്ഞ ഈ പ്രദേശത്ത് പൈപ്പ്‌ലൈന് കുഴിയെടുത്തതോടെ രണ്ട് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിനിടയില്‍ രാവിലെ മഴപെയ്തതോടെ റോഡില്‍ ചെളിയും നിറഞ്ഞത് അപകടത്തിന് കാരണമായി.

പള്ളിക്കര വളവില്‍ അപകടങ്ങള്‍ നിത്യ സംഭവമാണ് ബുധനാഴ്ച്ച ഇവിടെ തന്നെ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് അപകടം ഉണ്ടായിരുന്നു. ആ ലോറി ഇതു വരെ റോഡില്‍ നിന്നും മാറ്റിയിട്ടില്ല. ഇതിനിടയിലാണ് വെളളിയാഴച്ച വീണ്ടും അപകടം ഉണ്ടായത്. റോഡിന് വീതിയില്ലായ്മയും കൊടും വളവും ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നു. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് റോഡിന്റെ വളവ് കാരണം പരസ്പരം കാണാന്‍ കഴിയില്ല. തൊട്ടടുത്ത് എത്തിയാല്‍ മാത്രമേ കാണാന്‍ കഴിയൂ. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണ മാകുന്നുണ്ട്.

ടിപ്പറും ബസുകളും ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. കിഴക്കന്‍ മേഖലയില്‍ നിന്നുളളവര്‍ക്ക് ജില്ലയുടെ ഭരണ സിരാകേന്ദ്രത്തിലേക്കും എറുണാകുളത്തേക്കും എളുപ്പം എത്തിചേരാനുളള റോഡ് കൂടിയാണിത്. ഇവിടെ അപകടങ്ങള്‍ പതിവാകുമ്പോഴും റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ നടപടിയില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. കിഴക്കമ്പലത്ത് നിന്ന് പളളിക്കര വീഗാലാന്റ് ഭാഗത്തേക്ക് സമാന്തരമായി റോഡ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts