ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്കേറ്റു. പെഷവാറില്‍നിന്ന് കറാച്ചിയിലേക്കു പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനായ അവാം എക്‌സ്പ്രസ് മുള്‍ട്ടാനിനു സമീപംവച്ച് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെയാണ് സംഭവം. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് പാക് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഷേര്‍ ഷാ പ്രദേശത്തെ ബുച്ച് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ അവാം എക്‌സ്പ്രസിന്റെ നാല് ബോഗികള്‍ മറിഞ്ഞു. എന്‍ജിന്‍ അടക്കം തകര്‍ന്നു.പരിക്കേറ്റ പത്തു പേരുടെ നില അതീവ ഗുരുതരമാണ്. ഈദ് അവധിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകിയിരുന്നു.