ശാസ്താംകോട്ട: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിക്കിടക്കുന്ന കശുവണ്ടിഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടികൈക്കൊള്ളുമെന്ന് കോവൂര്‍കുഞ്ഞുമോന്‍ പറഞ്ഞു. കേരള കാഷ്യൂ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധകശുവണ്ടിഫാക്ടറി തൊഴിലാളികള്‍ പോരുവഴിപഞ്ചായത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കശുവണ്ടിമേഖലയിലെ തൊഴിലാളികള്‍ ജീവിത പ്രതിസന്ധിനേരിടുകയാണ്. തൊഴില്‍ ദിനങ്ങളുടെകുറവ് മൂലം കുടുംബങ്ങളില്‍ കടുത്തപട്ടിണിയും, ദുരിതവുമാണ്. ഈ സാഹചര്യത്തില്‍നിന്നും മാറ്റമുണ്ടാകാന്‍ ഇടതുമുന്നണി അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ട. സി.എം.സോമരാജന്‍ അദ്ധ്യക്ഷതവഹിച്ചു. യോഗം തെരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷന്‍ ജി.ശശി ഉദ്ഘാടനംചെയ്തു.
കെ.ശിവശങ്കരന്‍നായര്‍, ഇ.കാസിം, എം.ഗംഗാധരക്കുറുപ്പ്, എം.ശിവശങ്കരപിള്ള, ജി.ശിവന്‍പിള്ള, എച്ച്.ഹുസൈന്‍, ബി.ബിനീഷ്, എന്‍.പ്രതാപന്‍, എന്‍.പി.ദിലീപ്കുമാര്‍, ഡി.ശ്രീകുമാര്‍, മഹേഷ്, പോരുവഴിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീജ തുടങ്ങിയവര്‍ പ്രസംഗിച്ചു.