നി​റ​ഞ്ഞു ക​വി​ഞ്ഞ് ഡാ​മു​ക​ൾ; ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സം​സ്ഥാ​ന​ത്ത് വി​വി​ധ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ൾ തു​റക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നിർദേശം ന​ൽ​കി.

പാ​ല​ക്കാ​ട് മം​ഗ​ലം ഡാം, ​കോ​ഴി​ക്കോ​ട് ക​ക്ക​യം ഡാം, ​തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​എ​ന്നി​വ തു​റ​ന്നു​വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ജലനിരപ്പ് ഉയർന്നതിനെ തുടർന്നു വ​യ​നാ​ട് കാ​രാ​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

Related posts