മാവേലിക്കര: മാവേലിക്കര പോലീസ്സ്റ്റേഷന് വളപ്പില്‍ ഭീഷണിയായി വന്മരങ്ങള്. പോലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തുന്നവരും ഭയത്തോടെയാണ് ഓരോദിവസവും ഇവിടെ എത്തുന്നത്. അഞ്ചോളം മരങ്ങളുടെ 30ഓളം ശിഖരങ്ങള്‍ അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്നുണെ്ടന്ന റിപ്പോര്ട്ടിന്മേല് അധികൃതര്‍ മരം മുറിക്കാന്‍ ടെന്‍ഡര്‍ നല്‍കിയെങ്കിലും ഇതുവരെ മരങ്ങള്‍ വെട്ടിമാറ്റിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്നലെ രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ മാവിന്റെ ശിഖരം ഒടിഞ്ഞുവീണ് ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കുവാനുള്ള ഷെഡിന്റെ മേല്‍ക്കൂര തകര്‍ന്നതിനു പിന്നാലെ ഉച്ചയോടെ റോഡിലേക്കും വൃക്ഷ ശിഖരം ഒടിഞ്ഞു വീണു. പോലീസ് സ്റ്റേഷന് കെട്ടിടത്തിനു ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ അടിയന്തിരമായി വെട്ടിമാറ്റണമെന്നു ആവശ്യപ്പെട്ടിട്ടും അധികൃതര്‍ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. സ്റ്റേഷനുള്ളിലെ മേല്‍ക്കൂരയില്‍ നിന്ന് പാളികളായി കോണ്‍ക്രീറ്റ് ഇളകി വീണുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.
കൂടാതെ സ്റ്റേഷന്‍വളപ്പില്‍ ഒരാള്‍ക്ക് കയറി നില്ക്കുവാന് പോലും കഴിയാത്ത തരത്തില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ നിറഞ്ഞു കിടക്കുന്നു. വിഖ്യാതമായ ചാക്കോവധത്തിലെ പ്രതിയായ സുകുമാരകുറുപ്പിന്റെതുള്പ്പടെയുള്ള വാഹനഭാഗങ്ങള്‍ ഇപ്പോഴും പോലീസ് സ്റ്റേഷന് വളപ്പില്‍ കിടപ്പുണ്ട്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ശക്തമായ കാറ്റിലും മഴയിലും പാഴ്മരത്തിന്റെ ശിഖരം റോഡിലേക്കു ഒടിഞ്ഞുവീഴുന്ന സമയം ഇതുവഴി മൂന്നു ഇരുചക്രവാഹനക്കാര്‍ വന്നെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഫയര്‍ഫോഴ്സ് എത്തി ശിഖരം മുറിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് അരമണിക്കൂറോളം തടസപ്പെട്ട വാഹനഗതാഗതം പുനരാരംഭിച്ചത്.
ഫയര്‍ഫോഴ്സിന്റെ കട്ടിംഗ് മെഷീന് സ്റ്റാര്ട്ടാകാഞ്ഞതും ഗതാഗതതടസം നീളാന്‍ കാരണമായി. കാലങ്ങളായി പോലീസ്സ്റ്റേഷന് വളപ്പില്‍ അപകടകരമായ നിലയില്‍ സ്ഥിതിചെയ്യുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കില്പോലും അധികൃതര്‍ ഇതിന്മേല് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇത്തരത്തില്‍ ഗവണ്മെന്റ് സ്ഥാപനങ്ങളിലടക്കം നിരവധി മരങ്ങള്‍ അപകടകരമായ നിലയില്‍ നില്പ്പുണെ്ടന്നും ഇവ വെട്ടിമാറ്റുവാനുള്ള നടപടി ഉടന്‍ ആരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.