തൃശൂര്‍: പുത്തൂര്‍ സവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണത്തിന് ഇത്തവണ ബജറ്റില്‍ തുക വകയിരുത്തുമോയെന്നാണ് എല്ലാവരുടെയും ആകാംക്ഷ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുക വകയിരുത്താതെ വഞ്ചിച്ചുവെന്ന് ആരോപിച്ചിരുന്ന പ്രതിപക്ഷം ഇപ്പോള്‍ ഭരണപക്ഷത്താണെന്നാണ് ഏക ആശ്വാസം. 150 കോടി ചെലവില്‍ 306 ഏക്കറില്‍ വിഭാവനം ചെയ്തതാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്. കുറഞ്ഞത് 30 കോടി രൂപയെങ്കിലും കൈവശം ഉണ്ടെങ്കില്‍ മാത്രമെ ടെണ്ടര്‍ വിളിക്കാ ന് കഴിയൂ.
കഴിഞ്ഞ ബജറ്റില്‍ 40 കോടി വകയിരുത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളി ല്‍നിന്നും ഉയര്‍ന്നിരുന്നു. 2014-15 വര്‍ഷത്തില്‍ 25 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നെ ങ്കിലും രണ്ടു കോടിയാണ് അനുവദിച്ചത്. ധനകാര്യ വകുപ്പിലെ സാങ്കേതിക പ്രശ്നങ്ങ ളാണ് 2013 മാര്‍ച്ച് 16ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതി കാര്യമായി മുന്നോട്ടു പോകാതിരിക്കാന്‍ കാരണമത്രേ. പുത്തൂരില്‍ മൃഗശാല നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചമുതല്‍ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. ഇടത് സര്‍ക്കാരിന്റെ കാലത്ത് തറക്കല്ലിട്ട പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാരിന്‍െറ കാലത്ത് 2013മാര്‍ച്ച് 16 ന് വീണ്ടും മുഖ്യമന്ത്രി യെത്തി നിര്‍മാണ പ്രവര് ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എന്നിട്ടും കാര്യമായ പ്രവര്‍ത്തികളൊന്നും തുടങ്ങാ നായില്ല.
ഫ്രണ്ട്സ് ഓഫ് സൂ, തൃശൂര്‍ മൃഗശാല ജാഗ്രതാ സമിതി തുടങ്ങിയ സംഘടനാ പ്രവര്‍ത്തകര്‍ ഇടയ്ക്കിടെ മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും കണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. പിന്നീട് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ചെറിയ അ നക്കം നടത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചതല്ലാതെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്നു യാഥാര്ഥ്യമാകുമോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. പുതുതായി എത്തിയ ഒല്ലൂര്‍ മണ്ഡലത്തിലെ എംഎല്‍എ കെ.രാജന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ എല്ലാ നടപടികളുമെടുക്കുമെന്ന പ്രതിജ്ഞയിലാണ്.
ഈ വാഗ്ദാനത്തില്‍ വിശ്വസിച്ച് ജനങ്ങളും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. പക്ഷേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം ബജറ്റിലുണ്ടാകുമോയെന്നാണ് സംശയം ഉയരുന്നത്. ധവള പത്രം വഴി ഖജനാവില്‍ പണമില്ലെന്ന വിവരം ധനമന്ത്രി തോമസ് ഐസക് അറിയിച്ചു കഴിഞ്ഞു. അതിനാല്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണവും നീണ്ടുപോയേക്കുമെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.