ബാലരാമപുരത്ത് ഗതാഗതം നിയന്ത്രിക്കാന്‍ സ്കൂള്‍ കുട്ടികളും

TVM-STUDENTPOLICEബാലരാമപുരം: ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ തങ്ങളാലായത് ചെയ്യാന്‍ വിദ്യാര്‍ഥികളും രംഗത്തെത്തി.ബാലരാമപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ യു.പി,ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ 70 പേരാണ് റോഡ് സുരക്ഷയുടെ ഭാഗമായി പരിശീലനം നേടിയത്.  ഇനി മുതല്‍ രാവിലെയും വൈകുന്നേരവുും സ്കൂള്‍ വിടുന്ന  സമയത്തും ഇവര്‍ പോലീസിനൊപ്പം റോഡില്‍ ഗതാഗതം നിയന്ത്രിക്കും.ഒന്നാം ഘട്ട പരിശീലനം നെയ്യാറ്റിന്‍കര സിഐ സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.നാറ്റ്പ്പാക്കിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം.

സുരക്ഷിതയാത്രയാണ് ലക്ഷ്യം.ദേശീയപാതയ്ക്കരികിലെ സ്കൂള്‍ എന്ന നിലയിലും ഗതാഗതക്കുരുക്ക് ഏറെ അനുഭവിക്കുന്ന പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളെന്ന നിലയിലുമാണ് ബാലരാമപുരം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനെ തെരെഞ്ഞെടുത്തത്.കുട്ടികള്‍ക്ക് വേണ്ട തൊപ്പി,ജാക്കറ്റ്,ദിശാബോര്‍ഡുകള്‍ തുടങ്ങിയവയും വിതരണം ചെയ്തു.എസ്‌ഐ പ്രദീപ്കുമാര്‍ രക്ഷാധികാരിയായി റോഡ് സുരക്ഷസെല്‍ രൂപീകരിക്കും.

എച്ച്എം സി.ക്രിസ്തുദാസ് അധ്യക്ഷനായിരുന്നു.  എസ്.ഐ.പ്രദീപ്കുമാര്‍ അധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പല്‍ എസ്.അമൃതകുമാരി,എ.എസ്.മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts