കളമശേരി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി സ്വദേശികളായ രവി (49), രാജു (36), രാജേഷ് (36) എന്നിവരെയാണു സിഐ എസ്. ജയകൃഷ്ണന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിരുവോണ ദിവസം രക്ഷിതാക്കള്‍ ഓണാഘോഷ പരിപാടിക്കു പോയ നേരത്താണു വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായ പിതാവിന്‍െറ സുഹൃത്തുക്കള്‍ കുട്ടിയെ പീഡിപ്പിച്ചത്.
ഓണാവധി കഴിഞ്ഞു സ്കൂള്‍ തുറന്നിട്ടും സ്കൂളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു. ഇവരുടെ സഹായത്തോടെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നതെന്നു സിഐ ജയകൃഷ്ണന് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. എഎസ്ഐ അലികുഞ്ഞ്, ഷുക്കൂര്‍, അനസ്, ജാക്സണ്, എല്‍ദോസ്, ഹരിമോന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.