പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ കരിഓയില്‍ പ്രയോഗം. വീട്ടുവളപ്പിലെ കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടികളും മാലിന്യങ്ങളും തള്ളി. പരപ്പനങ്ങാടി ചിറമംഗലം ഉപ്പൂണിപ്പുറം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികളുടെ പരാക്രമം. ഇന്നലെ പുലര്‍ച്ചെയാണ് ഉണ്ണികൃഷ്ണന് സംഭവമറിയുന്നത്. പത്രവിതണക്കാരനായ ഉണ്ണികൃഷ്ണന് പുലര്‍ച്ചെ നാലുമണിയോടെ പത്രവിതരണത്തിനായി പുറത്തിറങ്ങി യപ്പോഴാണ് കിണറിനരികെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുളള മുടികള്‍ കാണപ്പെട്ടത്.
തുടര്‍ന്നു വീടിനു മുന്ശത്തും ചുമരിലുമൊ ക്കെയായി കരി ഓയില്‍ ഒഴിച്ച നിലയിലും കാണപ്പെട്ടു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പരപ്പന ങ്ങാടി ഏരിയ പ്രസി ഡന്റാണ് ഉണ്ണി കൃ ഷ്ണന്‍. ഏറെകാലമായി നടന്നു കൊ ണ്ടി രിക്കു ന്ന വീടി ന്റെ പ ണി പൂര് ത്തിയാ യി വരു ന്നേ യുളളൂ. ഉണ്ണികൃ ഷ്ണന്റെ കുടുംബം തൊട്ടടു ത്ത് തന്നെ ഷെഡിലാണ് താമസി ക്കുന്നത്. പരപ്പനങ്ങാടി എസ്ഐ ജിനേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.