കൊടുങ്ങല്ലൂര്‍: ഭര്‍ത്താവ് തന്നെ അകാരണമായി മൊഴി ചെല്ലാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഗാര്‍ഹികപീഡന നിയമപ്രകാരം കോടതിയെ സമീപിച്ച ഭാര്യയെ മൊഴിചൊല്ലുന്നതില്നിന്നും വിലക്കി കൊടുങ്ങല്ലൂര്‍ ഒന്നാംക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് ടി.ബി. ഫസീല ഉത്തരവിട്ടു.എറിയാട് മാടവന ദേശത്ത് പടിഞ്ഞാറെ വീട്ടില്‍ മുഹമ്മദ് നാസര്‍ മകള്‍ നസ്രിന്ഹന്നയാണ് എടവിലങ്ങ് ഉദറത്ത് വീട്ടില്‍ കൊച്ചുകോയ തങ്ങള്‍ മകന് മുഹമ്മദ് റഫീഖ് തന്നെ മൊഴിചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭര്‍തൃഗൃഹത്തില്‍നിന്നും ഇറക്കി വിട്ടുവെന്നും ആരോപിച്ച് കോടതിയെ സമീപിച്ചത്.
കേരള ഹൈക്കോടതി 2010ല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലും ശരിഅത്ത് നിയമപ്രകാരവും മൊഴിചൊല്ലുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കാതെ അകാരണമായിട്ടാണ് തന്നെ മൊഴി ചൊല്ലാന്‍ ശ്രമിക്കുന്നതെന്ന് നസ്രിന് കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി നിയമവിധേയമല്ലാതെ അകാരണമായി നസ്രിനെ തലാക്ക് ചൊല്ലരുതെന്ന് താല്‍ക്കാലിക നിരോധനാജ്ഞ മൂലം വിലക്കി. നസ്രിനെ ഭര്‍തൃവീട്ടില്‍നിന്നും പുറത്താക്കി പോകരുതെന്നും കോടതി ഉത്തരവിട്ടു. ഹര്‍ജിക്കാരി നസ്രിനു വേണ്ടി അഡ്വ. കെ.കെ. അന്‍സാര്‍ ഹാജരായി.