മഞ്ചേശ്വരത്ത് താമര മൊട്ടിട്ടു…….ട്ടില്ല; സുരേന്ദ്രന്‍ 89 വോട്ടിനു തോറ്റു; അപരനായ കെ. സുരേന്ദ്ര എന്ന സ്വന്തന്ത്ര സ്ഥാനാര്‍ഥി 467 വോട്ടുകള്‍ നേടി

sURENDRANകാസര്‍ഗോഡ്: കനത്ത പോരാട്ടം നടന്ന മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി പി.ബി.അബ്ദുള്‍ റസാഖ് 89 വോട്ടിന് വിജയിച്ചു. അവസാന ബൂത്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ എന്‍ഡിഎയുടെ കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത് വന്നു. ശക്തമായി മത്സര രംഗത്തുണ്ടായിരുന്ന ഇടത് സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പു 42,565 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ഥി 56,870 വോട്ടുകള്‍ നേടിയപ്പോള്‍ മികച്ച പോരാട്ടം കാഴ്ച്ചവച്ച എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 56781 വോട്ടിലൊതുങ്ങി. സുരേന്ദ്രന്റെ അപരനായ കെ. സുരേന്ദ്ര എന്ന സ്വന്തന്ത്ര സ്ഥാനാര്‍ഥി 467 വോട്ടുകള്‍ നേടിയതും എന്‍ഡിഎക്ക് തിരിച്ചടിയായി.

തോല്‍വിക്കു പിന്നാലെ ഇടതു പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍ രംഗത്തെത്തി. സിപിഎം ഫാദര്‍ലസ് പണി കാണിച്ചതിനാലാണു തോല്‍വിയെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Related posts