മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ മൂന്നു റോഡു കള്‍ക്ക് 54.55 ലക്ഷം രൂപ അനുവദിച്ചതായി ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. ആവോലി പഞ്ചായത്തിലെ സൊസൈറ്റിപ്പടി -ചമ്പക്കാരത്താഴം റോഡ് കോണ്‍ക്രീറ്റിംഗ് – 10 ലക്ഷം, പായിപ്ര പഞ്ചായത്തിലെ ഒന്നാംമൈല്‍ -കാരമോളേല്‍ റോഡ് റീടാറിംഗ്, കുറ്റിക്കാട്ടുചലില്‍ ഒന്നാംമൈല്‍ കനാല്‍ ബണ്ട് റോഡ് ടാറിംഗ് 19.55 ലക്ഷം, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കൊട്ടാരത്തില്‍ ജംഗ്ഷന്‍ -തഴുവംകുന്ന് റോഡ് നിര്‍മാണം – 25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് എംഎല്‍എ പറഞ്ഞു.
കോതമംഗലം: നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍നിന്നു 48 ലക്ഷം രൂപ അനുവദിച്ചതായി ടി.യു. കുരുവിള എംഎല്‍എ അറിയിച്ചു. നഗരസഭയിലെ കരിങ്ങഴ എല്‍പിഎസ് – നസ്രാത്ത് ലിങ്ക് പാത, ജയ കേരളം റോഡ്, നെല്ലിക്കുഴി പഞ്ചായത്തിലെ കളമ്പാട്ടുപടി – മാടശേരി കനാല്‍ റോഡ്, പുതിയ വികാസ് കോളനി റോഡ്, പിണ്ടിമന പഞ്ചായത്തിലെ പൂങ്കോട് കോളനി ഫാം റോഡ്, മുടിയറ പാടശേഖരം റോഡ്, കുട്ടമ്പുഴ പഞ്ചായത്തിലെ പുളിമൂടന്‍ചാല്‍ – ചെറുശേരിതടത്തില്‍ റോഡ്, കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറ പള്ളിക്കടവ് – ചമ്പെന്‍കുഴി റോഡ്, കോട്ടപ്പടി പഞ്ചായത്തിലെ പരത്തപ്പാറ – മൂന്നാം തോട് റോഡ്, പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട സ്കൂള്‍ പടി – കക്കാട്ടുകുടിച്ചാല്‍ റോഡ്, അഞ്ചരിപ്പറമ്പ് – പുഴക്കടക്കാവ് റോഡ്, വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാംമൈല്‍ മുസ്‌ലിംപള്ളി പൊത്താട്ട് ചിറ റോഡ്, ലൈബ്രറിപ്പടി – അമ്പലപ്പടി റോഡ്, കുഴികണ്ടം – കാവുംപുറം റോഡ് എന്നിവയ്ക്ക് മൂന്നുലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.